ആലുവയിൽ ലോറിയിടിച്ച് മൂന്ന് മരണം; മരിച്ചത് അന്യസംസ്ഥാന തൊഴിലാളികൾ
ആലുവയിൽ മെട്രോ തൊഴിലാളികൾക്ക് മേൽ ലോറി പാഞ്ഞ് കയറി മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചു
Publish Date: Fri, 13 Oct 2017 (09:44 IST)
Updated Date: Fri, 13 Oct 2017 (09:46 IST)
ആലുവയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. മെട്രോ നിർമാണത്തിന്റെ ഭാഗമായി ഗതാഗതം നിയന്ത്രിച്ചിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം.
അപകടമുണ്ടാക്കിയ ലോറി നിർത്താതെ പോയി. ഒരു ടാങ്കര്‍ ലോറിയാണ് ഇടിച്ചതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അപകടത്തില്‍ പരുക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.