Webdunia - Bharat's app for daily news and videos

Install App

മാണിയെ അങ്ങോട്ട് പോയി സ്വീകരിക്കില്ല, എൻ ഡി എയിലേക്ക് വരുന്നുവെന്ന് പറഞ്ഞിട്ടുമില്ലെന്ന് കുമ്മനം രാജശേഖരൻ

എന്‍ഡിഎ തുടരുന്ന സമദൂര നിലപാടുകള്‍ തന്നെയാണ് കെഎം മാണിയും സ്വീകരിച്ചിരിക്കുന്നതെന്ന് കുമ്മനം

Webdunia
ഞായര്‍, 7 ഓഗസ്റ്റ് 2016 (13:15 IST)
കെ എം മാണി കോൺഗ്രസ് വിട്ടു വന്നാൽ അങ്ങോട്ട് പോയി സ്വീകരിക്കില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ആരെയും അങ്ങോട്ട് പോയി കക്ഷണിക്കുന്ന ശീലം എൻ ഡി എയ്ക്ക് ഇല്ലെന്നും മാണിക്ക് വേണമെങ്കിൽ ഇങ്ങോട്ട് വന്ന് ചോദിക്കാമെന്നും കുമ്മനം പറഞ്ഞു. എന്നിരുന്നാലും എൻ ഡി എയിലേക്ക് വരുന്നുവെന്ന് മാണി ഇതുവരെ വ്യക്തമായി പറഞ്ഞിട്ടില്ലെന്നും കുമ്മനം വ്യക്തമാക്കി.
 
മാണി യുഡിഎഫില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് ഒട്ടേറെ ദുരനുഭങ്ങളുടെ ഫലമായാണ്. എന്‍ഡിഎ തുടരുന്ന സമദൂര നിലപാടുകള്‍ തന്നെയാണ് കെഎം മാണിയും സ്വീകരിച്ചിരിക്കുന്നത്. മാണി ഔദ്യോഗികമായി നിലപാട് പ്രഖ്യാപിച്ച് പുറത്ത് വന്നാല്‍ എന്‍ഡിഎയുടെ ഘടക കക്ഷികള്‍ തന്നെ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.
 
എന്നാല്‍ ബാര്‍കോഴക്കേസില്‍ മാണിക്കെതിരെ പാര്‍ട്ടി സ്വീകരിച്ച നിലപാട് തന്നെയാണ് ഇപ്പോഴും ഉള്ളതെന്നും കുമ്മനം വ്യക്തമാക്കിയിരുന്നു. മാണി കുറ്റക്കാരനാണെന്നു തന്നെയാണ് ഉറച്ചബോധ്യമെന്നും കുമ്മനം പറഞ്ഞു

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് ഇന്നേവരെ കിട്ടിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വിലകൂടിയ സമ്മാനം; ട്രംപിന് ഖത്തര്‍ നല്‍കുന്നത് പറക്കുന്ന കൊട്ടാരം!

പാക്കിസ്ഥാന്റെ പങ്കാളി തുര്‍ക്കിയുടെ ആപ്പിള്‍ ഇനി നമുക്ക് വേണ്ട: നിരോധനവുമായി പൂണെയിലെ പഴകച്ചവടക്കാര്‍

വേടന്റെ പാട്ടുകളില്‍ ജാതിഭീകരവാദം, ഷവര്‍മ കഴിച്ച് മരിക്കുന്നവരെല്ലാം ഹിന്ദുക്കള്‍, വര്‍ഗീയത തുപ്പി ആര്‍എസ്എസ് നേതാവിന്റെ പ്രസംഗം

പാക്കിസ്ഥാന്‍ പിടികൂടിയ ബിഎസ്എഫ് ജവാനെ വിട്ടയച്ചു; മോചിപ്പിച്ചത് 22ാം ദിവസം

ടെലികോം ആക്ട് 2023: എത്ര സിം ഉണ്ട്, രണ്ട് ലക്ഷം രൂപ പിഴയും മൂന്നുവര്‍ഷം തടവും കിട്ടിയേക്കും!

അടുത്ത ലേഖനം
Show comments