Select Your Language

Notifications

webdunia
webdunia
webdunia
webdunia

എംകെ ദാമോദരൻ ഡബിൾ ഏജന്റ്, സ്വകാര്യ നിയമോപദേശകന്റെ ആവശ്യമെന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: കുമ്മനം

മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം കെ ദാമോദരൻ ഡബിൾ ഏജന്റായി പ്രവർത്തിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. പ്രതിഫലം പറ്റുന്നുണ്ടോ ഇല്ലയോ എന്ന കാര്യം പ്രസക്തമല്ല. ഇരിക്കുന്ന പദവിയാണ് പ്രധാനമെന്നും കുമ്മനം വ്യക്തമാക്കി.

എംകെ ദാമോദരൻ ഡബിൾ ഏജന്റ്, സ്വകാര്യ നിയമോപദേശകന്റെ ആവശ്യമെന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: കുമ്മനം
, വ്യാഴം, 14 ജൂലൈ 2016 (18:20 IST)
മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം കെ ദാമോദരൻ ഡബിൾ ഏജന്റായി പ്രവർത്തിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. പ്രതിഫലം പറ്റുന്നുണ്ടോ ഇല്ലയോ എന്ന കാര്യം പ്രസക്തമല്ല. ഇരിക്കുന്ന പദവിയാണ് പ്രധാനമെന്നും കുമ്മനം വ്യക്തമാക്കി.
 
മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുന്ന നിർണ്ണായകമായ സർക്കാർ ഫയലുകൾ പരിശോധിക്കാൻ അവകാശമുള്ളയാൾ സർക്കാരിനെതിരെ കോടതിയിൽ ഹാജരാകുന്നത് കൊണ്ട് കുഴപ്പമില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് നിയമ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്. സർക്കാരിനും മുഖ്യമന്ത്രിക്കും നിയമോപദേശം നൽകാൻ ലക്ഷങ്ങൾ വാങ്ങുന്ന ഡി ജി പിയും എജിയും ഉണ്ടെന്നിരിക്കെ സ്വകാര്യ നിയമോപദേശകന്റെ ആവശ്യം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കുമ്മനം പറഞ്ഞു.
 
കളങ്കിത വ്യക്തിത്വങ്ങളുടെ വക്കാലത്തുള്ള ആൾ തന്റെ കക്ഷികളുടെ വിജയത്തിനായി സർക്കാർ രഹസ്യങ്ങൾ ദുരുപയോഗം ചെയ്യില്ലെന്ന് പറയാനാവില്ല. അങ്ങനെയുള്ള ഒരാളെ മുഖ്യമന്ത്രി തന്നെ സംരക്ഷിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കുമ്മനം പ്രസ്താവനയിൽ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെള്ളാപ്പള്ളിയെ കള്ളക്കേസിൽ കുടുക്കി വേട്ടയാടുന്നു, ഇത് പക പോക്കൽ രാഷ്ട്രീയം : കുമ്മനം