"എന്നെ മുമ്പ് കേന്ദ്രമന്ത്രിയുമാക്കിയിരുന്നല്ലോ, ഇപ്പോഴത്തെ വാർത്തയിൽ സന്തോഷവും ദുഃഖവും ഇല്ല": കുമ്മനം രാജശേഖരൻ.

"ഇപ്പോഴത്തെ വാർത്തയിൽ സന്തോഷവും ദുഃഖവും ഇല്ല": കുമ്മനം രാജശേഖരൻ.

Webdunia
ശനി, 26 മെയ് 2018 (15:46 IST)
മിസോറാം ഗവർണറായി നിയമിതനായെക്കുറിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ ആദ്യ മറുപടി. "എനിക്കിതേപറ്റി ഒരറിവുമില്ല. എനിക്ക് ഉത്തരവ് കിട്ടാതെ അഭിപ്രായം പറയില്ല."
 
രാഷ്‌ട്രപതി ഭവന്റെ പത്രക്കുറിപ്പ് ഇറങ്ങിയല്ലോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ പ്രതികരണം ലഭിച്ചതോ ഫലിത രൂപേണയും, "എന്നെ മുമ്പ് കേന്ദ്രമന്ത്രിയുമാക്കിയിരുന്നല്ലോ. ഇപ്പോഴത്തെ വാർത്തയിൽ എനിക്ക് സന്തോഷവും ദുഃഖവും ഇല്ലെന്നും ഞാനൊരു സാധാരണക്കാരനാണെന്നും" അദ്ദേഹം കൂട്ടിച്ചേർത്തു.
 
"ഞാൻ ആരോടും ഒന്നും ആവശ്യപ്പെട്ടിട്ടില്ല. ഞാൻ ഇന്ത്യൻ പൗരനാണ്. ഞാൻ ഇന്ത്യയെ അമ്മയായി കരുതുന്നു. രാജ്യത്ത് എവിടെപ്പോയാലും അമ്മയുടെ മടിത്തട്ടു തന്നെ"- കേരളം വിടുന്നതിൽ ദുഃഖമുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമായിരുന്നു ഇത്.
 
കുമ്മനം രാജശേഖരന്‍ കേന്ദ്രമന്ത്രിയാകുമെന്ന് ഏറെക്കാലമായി അഭ്യൂഹമുണ്ടായിരുന്നു. ബി ജെ പിയുടെ ദേശീയ നേതൃത്വത്തിലേക്ക് കുമ്മനം എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി സുപ്രധാനമായ ഭരണഘടനാ പദവിയിലേക്കാണ് കുമ്മനത്തെ നിയമിച്ചിരിക്കുന്നത്.
 
ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് കുമ്മനത്തെ ഗവര്‍ണറായി നിയമിക്കുന്നതിന് പ്രധാനമായ ചരടുവലികള്‍ നടത്തിയതെന്നാണ് വിവരം. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരന്‍ ബി ജെ പി സംസ്ഥാന അധ്യക്ഷനായതും അപ്രതീക്ഷിതമായിട്ടായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

കൊല്ലത്ത് പരിശീലനത്തിനിടെ കണ്ണീര്‍വാതക ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments