Webdunia - Bharat's app for daily news and videos

Install App

കുറ്റാലത്ത് സഞ്ചാരികള്‍ക്ക് പ്രവേശനത്തിനും കുളിക്കാനും അനുമതി

എ കെ ജെ അയ്യര്‍
ചൊവ്വ, 15 ഡിസം‌ബര്‍ 2020 (18:06 IST)
തെന്മല: തമിഴ്നാട് കേരളം അതിര്‍ത്തി ജില്ലയായ തെങ്കാശിയിലെ  സഞ്ചാരമേന്ദ്രമായ കുറ്റാലം അരുവിയില്‍ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശന അനുമതിക്കൊപ്പം കുളിക്കാനും നല്‍കി. തെങ്കാശി കളക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് ചൊവ്വാഴ്ച മുതല്‍ അരുവികളില്‍ കുളിക്കാന്‍ ജനത്തിന് അനുമതി നല്‍കി.
 
എന്നാല്‍ വിനോദ സഞ്ചാരികളെ കോവിഡ്  മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഇവിടേക്ക് കടത്തിവിടുക. ദിവസവും രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു മണിവരെയാണ് പ്രവേശന അനുമതി.
 
കുറ്റാലത്ത് മൊത്തത്തില്‍ ചെറുതും വലുതുമായി അഞ്ച് അരുവികളുണ്ട്. ഇവിടെ എല്ലാ വര്‍ഷവും കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ നടക്കുന്ന ചാറല്‍വിഴാ ഉത്സവം പ്രസിദ്ധമാണ്. എന്നാല്‍ ഇത്തവണ കോവിഡ്  നിയന്ത്രണം ഉണ്ടായിരുന്നതിനാല്‍ ഈ ആഘോഷം ഉണ്ടായിരുന്നില്ല.
 
അതെ സമയം കുറ്റാലം തുടര്‍ന്നെങ്കിലും കേരളം അതിര്‍ത്തിയായ ആര്യങ്കാവിലെ പാലരുവി തുറന്നെങ്കിലും ഇതുവരെ ഇവിടെ കുളിക്കാന്‍ അനുവാദം നല്‍കിയിട്ടില്ല. ഇത് സഞ്ചാരികളുടെ എണ്ണത്തെ ബാധിക്കുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രെയിനിലെ ടോയ്‌ലറ്റില്‍ നിന്നും വിചിത്രമായ ശബ്ദം; ഞെട്ടലില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍

ഗുരുതര വൈകല്യങ്ങളുമായി കുഞ്ഞ് ജനിച്ചു; ആലപ്പുഴയില്‍ നാലു ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 827 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

വരുമാനം 2034 മുതല്‍ ലഭിക്കും; വിഴിഞ്ഞം അനുബന്ധ കരാറില്‍ ഒപ്പിട്ടു

ഇരുട്ടായാല്‍ ബൈക്കില്‍ കറക്കം, സ്ത്രീകളെ ഉപദ്രവിക്കുന്നത് പ്രധാന ഹോബി; തൃശൂരില്‍ യുവാവ് പിടിയില്‍

അടുത്ത ലേഖനം
Show comments