Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിറകയ്യടി, ആര്‍പ്പുവിളി, പ്രസംഗം നിര്‍ത്തി പിണറായി, ഷാള്‍ അണിയിച്ച് ജയരാജന്‍; കെ.വി.തോമസ് എല്‍ഡിഎഫ് വേദിയില്‍

KV Thomas on LDF Campaign Stage
, വ്യാഴം, 12 മെയ് 2022 (17:20 IST)
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ് എല്‍ഡിഎഫ് വേദിയില്‍. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ വേദിയിലേക്കാണ് കെ.വി.തോമസ് മാസ് എന്‍ട്രി നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് കെ.വി.തോമസ് വേദിയിലേക്ക് എത്തിയത്. ഇടത് മുന്നണി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചും നിറകയ്യടികളോടേയും കെ.വി.തോമസിനെ വേദിയിലേക്ക് സ്വാഗതം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗം നിര്‍ത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന് സ്വാഗതം ആശംസിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ഷാള്‍ അണിയിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സോളാര്‍ കേസ്: ഡിവൈഎഫ്‌ഐക്കെതിരെ ഹൈബി ഈഡന്‍ എംപി നല്‍കിയ മാനനഷ്ടക്കേസ് കോടതി തള്ളി