Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

കൊല്ലത്തെ അമൃതാനന്ദമയി മഠത്തിന് മുകളില്‍ നിന്ന് വിദേശവനിത ചാടി ആത്മഹത്യ ചെയ്തു

Kollam

ശ്രീനു എസ്

, വ്യാഴം, 25 ജൂണ്‍ 2020 (10:30 IST)
കൊല്ലത്തെ അമൃതാനന്ദമയി മഠത്തിന് മുകളില്‍ നിന്ന് വിദേശവനിത ചാടി ആത്മഹത്യ ചെയ്തു. യുകെ സ്വദേശിനിയായ സെറ്റഫെഡ് സിയോന(45) ആണ് ആത്മഹത്യ ചെയ്തത്. ഇവര്‍ക്ക് നാട്ടിലേക്ക് തിരിച്ചുപോകാന്‍ കഴിയാത്തതില്‍ മനഃപ്രയാസം ഉണ്ടായിരുന്നതായി മഠത്തിലെ അധികൃതര്‍ പറഞ്ഞു. ഇന്നലെ രാത്രി എട്ടരയോടെയാണ് ഇവര്‍ ആത്മഹത്യചെയ്യുന്നത്. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
 
ഇന്നലെ ഉച്ചയ്ക്കും ഇവര്‍ ആത്മഹത്യക്കു ശ്രമിച്ചിരുന്നതായി പറയുന്നു. പൊലീസ് സ്ഥലത്തെത്തിയാണ് ഇവരെ പിന്തിരിപ്പിച്ചത്. രാത്രി മറ്റുള്ളവര്‍ പ്രാര്‍ത്ഥനയ്ക്കുപോയപ്പോഴായിരുന്നു ഇവര്‍ വീണ്ടും അത്മഹത്യക്കു ശ്രമിച്ചത്. കെട്ടിടത്തിന്റെ 11-ാമത്തെ നിലയില്‍ നിന്ന് ചാടുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നു, 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 16922 പേർക്ക്