മംഗലാപുരം - ചെന്നൈ എക്സ്പ്രസ് ട്രയിനില്‍ യാത്രക്കാരി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്കി
മംഗലാപുരം - ചെന്നൈ എക്സ്പ്രസ് ട്രയിനില്‍ യാത്രക്കാരി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്കി
മംഗലാപുരം - ചെന്നൈ എക്സ്പ്രസ് ട്രയിനില്‍ യാത്രക്കാരിക്ക് സുഖപ്രസവം. ഉത്തരേന്ത്യക്കാരിയായ യുവതി ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയ തീവണ്ടിയില്‍ ആണ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്കിയത്. തീവണ്ടിയിലെ വനിത കമ്പാര്‍ട്‌മെന്റില്‍ ആയിരുന്നു ഇവര്‍ യാത്ര ചെയ്തിരുന്നത്. ഷൊര്‍ണൂരില്‍ തീവണ്ടി എത്തിയപ്പോള്‍ വേദന അനുഭവപ്പെടുകയും സഹയാത്രികര്‍ ഉടന്‍ തന്നെ ബന്ധപ്പെട്ടവരെ വിവരം അറിയിക്കുകയുമായിരുന്നു.
സഹയാത്രികര്‍ വിവരം അറിയിച്ചതോടെ റെയില്‍വേ പൊലീസും അധികൃതരും സ്റ്റേഷനില്‍ ആവശ്യം വേണ്ട സൌകര്യങ്ങള്‍ ഒരുക്കി. അമ്മയെയും കുഞ്ഞുങ്ങളെയും പ്രസവത്തിനു ശേഷം ആശുപത്രിയിലേക്ക് മാറ്റി. ടാക്‌സി കാറില്‍ കുട്ടികളെ 38 കിലോമീറ്റര്‍ അകലെയുള്ള തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് ആണ് കൊണ്ടുപോയത്.