Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീട്ടമ്മ വാട്ടര്‍ടാങ്കില്‍ മുങ്ങിമരിച്ചു

65 കാരിയായ വീട്ടമ്മ വീട്ടിലെ വാട്ടര്‍ ടാങ്കില്‍ മുങ്ങിമരിച്ചു.

thiruvananthapuram
തിരുവനന്തപുരം , തിങ്കള്‍, 3 ഒക്‌ടോബര്‍ 2016 (14:36 IST)
65 കാരിയായ വീട്ടമ്മ വീട്ടിലെ വാട്ടര്‍ ടാങ്കില്‍ മുങ്ങിമരിച്ചു. വട്ടിയൂര്‍ക്കാവ് പി.റ്റി.പി നഗര്‍ സ്വദേശി രാധാമണിയാണു വീട്ടിലെ ടെറസില്‍ സ്ഥാപിച്ചിരുന്ന വാട്ടര്‍ ടാങ്കില്‍ മുങ്ങിമരിച്ചത്.
 
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം നടന്നത്. ഏറെ സമയമായി രാധാമണിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഭവം അറിഞ്ഞത്. കുടിവെള്ള ടാങ്ക് തുറക്കുന്നതിനിടെ അബദ്ധത്തില്‍ വെള്ളത്തില്‍ വീഴുകയാണുണ്ടായതെന്ന് പൊലീസ് വെളിപ്പെടുത്തി.
 
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല വട്ടിയൂര്‍ക്കാവ് പൊലീസ് കേസെടുത്തു. ഭര്‍ത്താവ് വാസുദേവന്‍ നായര്‍. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വ്യാജ ചികിത്സ നടത്തിയ ഡോക്ടര്‍ പിടിയില്‍