Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോ കോളേജ്; ലക്ഷ്മി നായർക്കും വിദ്യാഭ്യാസ മന്ത്രിക്കും എതിരേ കോടതി നോട്ടീസ്

ലോ കോളേജ് വിഷയം; ലക്ഷ്മി നായർക്കും രണ്ട് മന്ത്രിമാർക്കുമെതിരേ കോടതി നോട്ടീസ്

ലോ കോളേജ്; ലക്ഷ്മി  നായർക്കും വിദ്യാഭ്യാസ മന്ത്രിക്കും എതിരേ കോടതി നോട്ടീസ്
തിരുവനന്തപുരം , വ്യാഴം, 9 ഫെബ്രുവരി 2017 (09:04 IST)
ലോ അക്കാദമി മുൻ പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ കോടതി നോട്ടീസ്. ലക്ഷ്മി നായർക്കൊപ്പം, വിദ്യാഭ്യാസം മന്ത്രി സി രവീന്ദ്രനാഥ്, നിയമമന്ത്രി എ കെ ബാലൻ എന്നിവരോടും കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്. 
 
ലക്ഷ്മി നായരും രണ്ട് മന്ത്രിമാരും അടക്കം 30 പേര്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്.  എംജി, കേരള സര്‍വ്വകലാശാല വിസിമാര്‍, നിലവിലെ ഭരണസമിതി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ എന്നിവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. കോളെജിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് ബി ജെ പി നല്‍കിയ ഹര്‍ജിയിലാണ് തിരുവനന്തപുരം സബ്‌കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. 
 
കോളെജില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നുവെന്ന് ചൂണ്ടിക്കാട്ടുന്ന ഹര്‍ജിയില്‍ നിലവിലെ ഭരണസമിതി അംഗങ്ങളെ പുറത്താക്കി പുതിയ ഭരണസമിതിയെ നിയോഗിക്കണമെന്നും അതുവരെ റിസീവര്‍ ഭരണം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെടുന്നു. ലോ അക്കാദമിയിലെ വിദ്യാർത്ഥികളുടെ സമരം അവസാനിച്ചതിനു പിന്നാലെയാണ് ഇവർക്കെതിരെ നോട്ടീസ് അയച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോ അക്കാദമിക്ക് തിരിച്ചടി; ഹോട്ടലും കവാടവും ഒഴിപ്പിച്ചു, ഭൂമി തിരിച്ച് പിടിക്കണമെന്ന് കലക്ടർക്ക് മന്ത്രിയുടെ ഉത്തരവ്