തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയിലെ ഫോൺ ബന്ധം വിച്ഛേദിച്ചു. ഫോൺ ബിൽ അടയ്‌ക്കുന്നതിൽ പൊതുഭരണ വകുപ്പ് വീഴ്‌ച വരുത്തിയതിനെ തുടർന്നാണ് ബിഎസ്എൻഎൽ കണക്ഷൻ വിച്ഛേദിച്ചത്.
4053 രൂപയായിരുന്നു അടയ്‌കേണ്ടിയിരുന്ന ഫോൺ ബിൽ. കണക്ഷൻ വിച്ഛേദിച്ചതോടെ ഇന്റർനെറ്റ് കണക്ഷനും നിലച്ചു.