Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോട്ടയത്ത് ഉരുള്‍പ്പൊട്ടലില്‍ ഏഴുവീടുകള്‍ തകര്‍ന്നു; കളമശേരിയില്‍ 400 വീടുകളില്‍ വെള്ളം കയറി

കോട്ടയത്ത് ഉരുള്‍പ്പൊട്ടലില്‍ ഏഴുവീടുകള്‍ തകര്‍ന്നു; കളമശേരിയില്‍ 400 വീടുകളില്‍ വെള്ളം കയറി

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 28 മെയ് 2024 (17:03 IST)
കനത്ത മഴയെ തുടര്‍ന്ന് കോട്ടയത്ത് ഉരുള്‍പ്പൊട്ടല്‍. ഭരണങ്ങാനം വില്ലേജില്‍ ഇടമറുക് ചൊക്കല്ല് ഭാഗത്താണ് ഉരുള്‍പൊട്ടലുണ്ടായത്. ഏഴ് വീടുകള്‍ ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്നു. കോട്ടയത്ത് തലനാട് മണ്ണിടിച്ചിലില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. ഇവിടെ മണ്ണിനടിയില്‍പ്പെട്ട് ഒരു ആട് ചത്തു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡില്‍ പലയിടത്തും വെള്ളക്കെട്ടുണ്ടായി. കൊച്ചി കളമശ്ശേരിയില്‍ ഏകദേശം 400 ഓളം വീടുകളില്‍ വെള്ളം കയറി. കളമശ്ശേരി മൂലേപ്പാടത്ത് മാത്രം 200 ഓളം വീടുകളിലാണ് വെള്ളം കയറിയത്. തൃക്കാക്കര കൈപ്പടമുകളില്‍ റോഡിലെ വെള്ളക്കെട്ടിലൂടെ വന്ന വാഹനം കാര്‍ ഓടയില്‍ വീണു. 
 
ഈരാറ്റുപേട്ട നടക്കലില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലാവുകയും നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. പാലാ നഗരത്തിലുള്‍പ്പെടെ വെള്ളംകയറി.അതേസമയം കോട്ടയത്ത് രണ്ട് മണിക്കൂറായി മഴ മാറി നില്‍ക്കുന്നത് ആശ്വാസമായിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന യുവാവിനെ തലയ്ക്കടിച്ചു കൊന്നു : തമിഴ്‌നാട് സ്വദേശി പിടിയില്‍