തിരുവനന്തപുരത്ത് മണ്ണിടിഞ്ഞു വീണ് നാലു മരണം; മരിച്ചവരില്‍ ഒരു മലയാളിയും മൂന്ന് ഇതരസംസ്ഥാനക്കാരും
തിരുവനന്തപുരത്ത് മണ്ണിടിഞ്ഞു വീണ് നാലു മരണം; മരിച്ചവരില്‍ ഒരു മലയാളിയും മൂന്ന് ഇതരസംസ്ഥാനക്കാരും
തിരുവനന്തപുരം കാര്യവട്ടം പാങ്ങപ്പാറയിൽ മണ്ണിടിഞ്ഞ് വീണ് നാലു പേർ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. വേങ്ങോട് സ്വദേശി സുദര്‍ശനെയാണ് രക്ഷപ്പെടുത്തിയത്. ഇയാളെ തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം വേങ്ങോട് സ്വദേശി ഉണ്ണികൃഷ്ണന്‍, ബിഹാര്‍ സ്വദേശികളായ ഹരണ്‍ ബര്‍മന്‍ (27), ഭോജന്‍, സഫന്‍ എന്നിവരാണ് മരിച്ചത്. രണ്ടു പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് പുറത്തെടുക്കാന്‍ കഴിഞ്ഞത്.
സുദർശനു കാലിൽ പൊട്ടലുണ്ട്. മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ചു രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
തിങ്കളാഴ്ച വൈകീട്ടാണ് അപകടം. അഞ്ചുപേരാണ് മണ്ണിനടിയില്‍പ്പെട്ടത്. ഫ്ലാറ്റ് നിർമാണത്തിനായി എടുത്ത കുഴിയിലേക്കാണ് മണ്ണിടിഞ്ഞു വീണാണ് അപകടമുണ്ടായത്. ചുറ്റുമതില്‍ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന ആറുപേരാണ് അപകടത്തില്‍പ്പെട്ടത്.