Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ടായിരം രൂപയുടെ നോട്ട് കൈവശമുണ്ടെങ്കില്‍ ഇന്ന് തന്നെ മാറ്റുക !

രണ്ടായിരം രൂപയുടെ നോട്ട് കൈവശമുണ്ടെങ്കില്‍ ഇന്ന് തന്നെ മാറ്റുക !
, ശനി, 30 സെപ്‌റ്റംബര്‍ 2023 (09:31 IST)
രണ്ടായിരം രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. സെപ്റ്റംബര്‍ ഒന്ന് വരെയുള്ള കണക്കനുസരിച്ച് 2000 രൂപ നോട്ടുകളില്‍ 93 ശതമാനവും തിരിച്ചെത്തിയാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നത്. 2023 സെപ്റ്റംബര്‍ 30 നകം നോട്ടുകള്‍ മാറ്റുകയോ ബാങ്കുകളില്‍ നിക്ഷേപിക്കുകയോ വേണമെന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ അറിയിപ്പ്. അതേസമയം നോട്ടിന്റെ നിയമപ്രാബല്യം തുടരും. 
 
രണ്ടായിരം രൂപ നോട്ട് മാറാനുള്ള സമയപരിധി ഇനിയും നീട്ടുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. നോട്ട് നിക്ഷേപിക്കുന്നതിനും മാറ്റിയെടുക്കുന്നതിനും എല്ലാ ബാങ്കുകളും അവരുടെ ശാഖകള്‍ വഴി പൊതുജനങ്ങള്‍ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒരേസമയം 20,000 രൂപ വരെ മൂല്യമുള്ള 2000 രൂപയുടെ നോട്ടുകള്‍ വരെ മാറ്റിയെടുക്കാനുള്ള സംവിധാനമാണ് ബാങ്കുകളിലുള്ളത്. അക്കൗണ്ടില്ലാത്ത ബാങ്കുകളിലും നോട്ട് മാറ്റിയെടുക്കാന്‍ സാധിക്കും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala Weather: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ, പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്