ലാവ്‌ലിന്‍ കേസ്: സിബിഐ മലക്കം മറിഞ്ഞു, സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ വൈകും
ലാവ്‌ലിന്‍ കേസ്: സുപ്രീം കോടതിയില്‍ ഉടന്‍ അപ്പീല്‍ നല്‍കാനാകില്ല
Publish Date: Sat, 18 Nov 2017 (12:43 IST)
Updated Date: Sat, 18 Nov 2017 (12:49 IST)
മുഖ്യന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതി നടപടിയില്‍ സുപ്രീം കോടതിയില്‍ ഉടന്‍ അപ്പീല്‍ നല്‍കാനാവില്ലെന്ന് സിബിഐ. ആഗസ്റ്റ് 23 നായിരുന്നു പിണറായിവിജയനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നത്. ഹൈക്കോടതി വിധിക്കുശേഷം 90 ദിസത്തിനുള്ളില്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കണമായിരുന്നു.
മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ കുറ്റക്കാരല്ലാതാവുകയും ഉദ്യോഗസ്ഥര്‍ മാത്രം വിചാരണ നേരിടുകയും ചെയ്യുന്ന സാഹചര്യമാണ് ഉത്തരവിലൂടെ ഉണ്ടായിരിക്കുന്നതെന്നും അതിനാല്‍ അത് ന്യായീകരിക്കാനാവില്ലെന്നും അപ്പീലില്‍ സിബിഐ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സിബിഐ തിരുമാനിച്ചത്.