ലാവ്‌ലിൻ കേസ്: പിണറായി വിജയന് സുപ്രീംകോടതിയുടെ നോട്ടീസ്, പ്രതികളുടെ വിചാരണയ്ക്ക് സ്റ്റേ

ലാവ്‌ലിൻ കേസിൽ സുപ്രിംകോടതിയുടെ സ്റ്റേ

Webdunia
വ്യാഴം, 11 ജനുവരി 2018 (12:32 IST)
ലാവ്‌ലിന്‍ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രിംകോടതി നോട്ടീസ് അയച്ചു. കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയ മറ്റ് രണ്ടുപേർക്കും നോട്ടിസ് അയക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. കേസിലെ മറ്റ് മൂന്ന് പേരുടെ വിചാരണയ്ക്ക് സുപ്രിംകോടതി സ്റ്റേ ചെയ്തു. 
 
കൂടാതെ, ഈ ഹർജികളില്‍ വിശദീകരണം തേടി സി.ബി.ഐക്ക് കോടതി നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. നോട്ടീസുകളില്‍ മറുപടി ലഭിച്ച ശേഷമായിരിക്കും സുപ്രീംകോടതി ഹർജികള്‍ വീണ്ടും പരിഗണിക്കുക. ലാവ്‌ലിൻ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നൽകിയ അപ്പീലാണ് കോടതി പരിഗണിച്ചത്.
 
എസ്എന്‍സി ലാവലിന്‍ കേസില്‍ സുപ്രിം കോടതിയില്‍ മൂന്ന് വാള്യങ്ങളായി ഫയല്‍ ചെയ്ത പ്രത്യേകാനുമതി ഹര്‍ജിയിലാണ് ഇടപാടില്‍ പിണറായി വിജയന്റെ ഗൂഢാലോചനയ്ക്ക് വ്യക്തമായ തെളിവുണ്ടെന്ന് സിബിഐ ചൂണ്ടിക്കാട്ടു‌ന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

റഷ്യക്കാരിയിൽ നിന്നും ലൈംഗികരോഗം പകർന്നു, ഭാര്യ അറിയാതെ ചികിത്സ, എപ്സ്റ്റീൻ ഫയലിലെ വിവരങ്ങൾ നിഷേധിച്ച് ബിൽഗേറ്റ്സ്

മനുഷ്യന്മാർ ബുദ്ധിമുട്ടിക്കുന്നു, ദയയില്ലാതെ പണിയെടുപ്പിക്കുന്നു, സ്വന്തമായി സോഷ്യൽ മീഡിയ തുടങ്ങി AI ബോട്ടുകൾ, ടെക് ലോകത്ത് ആശങ്ക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലിണ്ടറിന്റെ ഫ്‌ലോ മീറ്റര്‍ പൊട്ടിത്തെറിച്ച് വനിതാ ജീവനക്കാരിക്ക് പരിക്ക്

മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കുമെന്ന് സതീശന്‍

പാർട്ടി പറഞ്ഞാൽ മത്സരിക്കും, പറയുമെന്നാണ് പ്രതീക്ഷ : കെ സുധാകരൻ

കാറിലേക്ക് ഇടിച്ചുകയറി ബൈക്ക്, നിർത്താതെ പോയി മണിയൻപിള്ള രാജു; ദൃശ്യങ്ങൾ പുറത്ത്

"വേദന സഹിക്കാന്‍ പഠിക്കൂ... എന്റെ ഭാര്യയെ കണ്ടില്ലേ"; ആര്‍ത്തവാവധി നിഷേധിച്ചതിന് ജോലി രാജിവെച്ച് യുവതി

അടുത്ത ലേഖനം
Show comments