Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഖ്യമന്ത്രിയുടെ ആകാശയാത്രാവിവാദം അനാവശ്യം; ഫണ്ട് വിനിയോഗ നിര്‍ദേശം നല്‍കിയത് താനെന്ന് മുന്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാം

ആകാശയാത്രാവിവാദത്തില്‍ മുഖ്യമന്ത്രിയെ പിന്തുണച്ച് കെ.എം.എബ്രഹാം

Pinarayi vijayan
തിരുവനന്തപുരം , വ്യാഴം, 11 ജനുവരി 2018 (10:51 IST)
ആകാശയാത്രയുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രിക്ക് പൂര്‍ണ്ണപിന്തുണയുമായി മുന്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം. ഓഖി ദുരന്തനിവാരണ ഫണ്ട് മുഖ്യമന്ത്രിയുടെ യാത്രക്കായി ഉപയോഗിച്ചതില്‍ ഒരു തെറ്റുമില്ലെന്ന അദ്ദേഹം ന്യായീകരിച്ചു. ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് മുന്‍പും ഇത്തരം യാത്രകള്‍ക്ക് നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
 
താന്‍ പറഞ്ഞിട്ടാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് റവന്യൂ സെക്രട്ടറി ഉത്തരവിട്ടത്. ദുരിതാശ്വാസ ഫണ്ടിലെ 10 ശതമാനം സംസ്ഥാന വിഹിതമാണ്. ഇത്തരം ഫണ്ട് ഉപയോഗത്തെ സിഎജി ഇതുവരെ എതിര്‍ത്തിട്ടില്ല. മുഖ്യമന്ത്രി വന്നതുകൊണ്ടാണ് അടിയന്തര കേന്ദ്രസഹായം കിട്ടിയതെന്നും വിവാദങ്ങള്‍ ഉണ്ടാക്കുന്നവരുടെ ലക്ഷ്യമെന്താണെന്ന് അറിയില്ലെന്നും കെ എം എബ്രഹാം കൂട്ടിച്ചേര്‍ത്തു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

23 എംപി ക്യാമറ, 256 ജിബി സ്റ്റോറേജ് !; വിപണിയില്‍ തരംഗം സൃഷ്ടിക്കാന്‍ സോണി എക്സ്പീരിയ XA2 അള്‍ട്രാ