Select Your Language

Notifications

webdunia
webdunia
webdunia
webdunia

പശു മാതാവെങ്കില്‍ കഴുതയെ ദേശീയ മൃഗമാക്കണമെന്ന് ലക്ഷമണ്‍ ഗെയ്ക്ക്‌വാദ്

പശു മാതാവെങ്കില്‍ കഴുതയെ ദേശീയ മൃഗമാക്കണമെന്ന് ലക്ഷമണ്‍ ഗെയ്ക്ക്‌വാദ്

പശു മാതാവെങ്കില്‍ കഴുതയെ ദേശീയ മൃഗമാക്കണമെന്ന് ലക്ഷമണ്‍ ഗെയ്ക്ക്‌വാദ്
തൃശ്ശൂര്‍ , ഞായര്‍, 2 ഏപ്രില്‍ 2017 (11:12 IST)
വിശപ്പുള്ളിടത്തോളം മനുഷ്യന്‍ മൃഗങ്ങളെ കൊന്ന് തിന്നുമെന്ന് പ്രശസ്ത എഴുത്തുകാരന്‍ ലക്ഷമണ്‍ ഗെയ്ക്ക്‌വാദ്. പശുവിനെ മാതാവായി പ്രഖ്യാപിക്കുകയാണെങ്കില്‍ കഴുതയെ ദേശീയ മൃഗമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പട്ടിണി ഇല്ലാതാകുന്ന കാലത്തോളം മനുഷ്യര്‍ മൃഗങ്ങളെ ഭക്ഷണമാക്കും. പട്ടിണി ഇല്ലാതാക്കാന്‍ ശ്രമങ്ങള്‍ നടത്താത്ത സര്‍ക്കാര്‍ ജനം എന്തു കഴിക്കണമെന്ന് തീരുമാനിക്കുന്നതിലാണ് ശ്രദ്ധ ചെലുത്തുന്നതെന്നും കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന ദേശീയ പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ഗെയ്ക്ക്‌വാദ് വ്യക്തമാക്കി.

എഴുത്തുകാര്‍ സത്യം പറയുന്നവരാകണം. എത്ര എഴുതിയിട്ടും ഇന്ത്യയിലെ ജാതി ജീര്‍ണതകളും അയിത്തവും നിലനില്‍ക്കുകയാണ്. ദലിത്, ആദിവാസി വിഭാഗങ്ങളിലും ആദിവാസി ഊരുകളിലും പട്ടിണി മരണങ്ങള്‍ നടക്കുമ്പോള്‍ സന്യാസിമാര്‍ ശതകോടീശ്വരന്‍മാരാകുന്ന സ്ഥിതിയാണ് ഇന്ത്യയിലെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജെല്ലിക്കെട്ടിന് സമാനമായ പ്രതിഷേധം വേണം; മൂന്നാറില്‍ നാളെ സമരം - കടകള്‍ അടച്ചിടും