Select Your Language

Notifications

webdunia
webdunia
webdunia
webdunia

എൽ ഡി ക്ലാർക്ക് ആദ്യഘട്ട പരീക്ഷ ഇന്ന്, 607 കേന്ദ്രങ്ങളിൽ പരീക്ഷ, അധിക സർവീസുമായി കെഎസ്ആർടിസി

എൽ ഡി ക്ലാർക്ക് ആദ്യഘട്ട പരീക്ഷ ഇന്ന്, 607 കേന്ദ്രങ്ങളിൽ പരീക്ഷ, അധിക സർവീസുമായി കെഎസ്ആർടിസി

അഭിറാം മനോഹർ

, ശനി, 27 ജൂലൈ 2024 (10:57 IST)
എല്‍ഡി ക്ലാര്‍ക്ക് ആദ്യഘട്ട പരീക്ഷ ഇന്ന് സംസ്ഥാനത്തെ 607 കേന്ദ്രങ്ങളിലായി നടക്കും. തിരുവനന്തപുരം ജില്ലയിലേക്ക് അപേക്ഷിച്ച 1,39,187 പേരാണ് പരീക്ഷ എഴുതുക. ഉച്ചയ്ക്ക് 1:30 മുതല്‍ 3:30 വരെയാണ് സമയം. ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുന്‍പ് പരീക്ഷാഹാളില്‍ പ്രവേശിക്കാത്തവര്‍ക്ക് പരീക്ഷയെഴുതാനാവില്ല.
 
ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതുന്ന തിരുവനന്തപുരത്ത് 272 കേന്ദ്രങ്ങളാണുള്ളത്. ഇത് കണക്കിലെടുത്ത് കെഎസ്ആര്‍ടിസി ഇന്ന് അധിക സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഇത് കൂടാതെ ഏറനാട്, പരശുറാം,മലബാര്‍ എക്‌സ്പ്രസുകള്‍ക്ക് അധിക ജനറല്‍ കോച്ചും അനുവദിച്ചിട്ടുണ്ട്. ആകെ 12,95,446 പേരാണ് ഇത്തവണ അപേക്ഷിച്ചിട്ടുള്ളത്. 8 ഘട്ടമായിട്ടാണ് എല്‍ഡി ക്ലര്‍ക് പരീക്ഷ നടത്തുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പണയം വെക്കാന്‍ കൊണ്ടുവരുന്ന സ്വര്‍ണത്തിലെ കണ്ണികളും മുത്തുകളും മുറിച്ചെടുക്കുന്ന ബാങ്ക് ജീവനക്കാരന്‍ പിടിയില്‍