Webdunia - Bharat's app for daily news and videos

Install App

പു​തി​യ മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കില്ല, വിവാദങ്ങൾ അടിസ്ഥാനരഹിതം; സഭയുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍ - എ​ക്സൈ​സ് മ​ന്ത്രി

പു​തി​യ മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കില്ല, വിവാദങ്ങൾ അടിസ്ഥാനരഹിതം; സഭയുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍ - എ​ക്സൈ​സ് മ​ന്ത്രി

Webdunia
ഞായര്‍, 18 മാര്‍ച്ച് 2018 (16:18 IST)
സം​സ്ഥാ​ന​ത്ത് പു​തി​യ മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കി​ല്ലെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി ടിപി രാ​മ​കൃ​ഷ്ണ​ൻ. ഇത് സംബന്ധിച്ച വിവാദങ്ങൾ അടിസ്ഥാനരഹിതമാണ്. സുപ്രീംകോടതി വിധിയേത്തുടർന്നു പൂട്ടിപ്പോയ കള്ളുഷാപ്പുകൾ മാത്രം തുറക്കാനാണ് അനുമതി. പുതിയ ബാറുകൾക്കുള്ള അപേക്ഷ വന്നാൽ അപ്പോൾ ചർച്ച ചെയ്തു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തിൽ ആരുമായും ചർച്ചയ്ക്ക് തയ്യാറാണ്. ഇതിന്റെ പേരിലുള്ള വിവാദങ്ങൾക്ക് അടിസ്ഥാനമില്ല. പൊ​തു​ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ർ​ക്കാ​ർ മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കു​ന്ന​ത്. കൂടുതൽ മദ്യശാലകൾ തുറക്കുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും ടിപി രാമകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു.

മദ്യവർജ്ജനം തന്നെയാണു സര്‍ക്കാരിന്റെ ലക്ഷ്യം. മദ്യഷാപ്പുകളുടെ എണ്ണം കൂടിയെന്ന ആരോപണവും തെറ്റാണ്. യുഡിഎഫ് ഭരണകാലത്തുണ്ടായിരുന്ന അത്രയും മദ്യശാലകൾ ഇപ്പോഴില്ല. ഈ വിഷയത്തിൽ ക്രൈസ്തവ സഭകളുടെ ആശങ്കയും സംശയങ്ങളും ദൂരീകരിക്കാൻ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

121 ബീ​യ​ർ വൈ​ൻ പാ​ർ​ല​റു​ക​ളും മൂ​ന്ന് സൈ​നി​ക കാ​ന്‍റി​നു​ക​ൾ 499 ക​ള്ളു​ഷാ​പ്പു​ക​ളു​മാ​ണ് പു​തി​യ വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​റ​ക്കു​ന്ന​ത്. ഷാ​പ്പു​ക​ൾ അ​ട​ച്ച​തോ​ടെ 12,100 പേ​ർ​ക്കാ​ണ് തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട​ത്. ബീ​യ​ർ വൈ​ൻ പാ​ർ​ല​റു​ക​ളി​ലെ 7,500 ജീ​വ​ന​ക്കാ​ർ​ക്കും തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ടു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

മുംബെയില്‍ ചിക്കന്‍ ഗുനിയ വ്യാപിക്കുന്നു; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടിയത് 476 ശതമാനം

ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ ആരോപണം തള്ളി ഡോക്ടര്‍ ഹാരിസ് ചിറക്കല്‍; ഉപകരണം കാണാതായതല്ല, മാറ്റിവച്ചിരിക്കുകയാണ്

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയെന്ന വാര്‍ത്ത വ്യാജം: ട്രംപിന് മറുപടിയുമായി ഇന്ത്യ

ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് നിർത്തിയെന്നാണ് ഞാൻ കേട്ടതെന്ന് ട്രംപ്, നിഷേധിച്ച് ഇന്ത്യ, രാജ്യത്തിൻ്റെ താത്പര്യം സംരക്ഷിക്കുമെന്ന് പ്രഖ്യാപനം

അല്ലേലും നിങ്ങടെ എഫ് 35 ഞങ്ങള്‍ക്ക് വേണ്ട, തീരുവ ഉയര്‍ത്തിയതില്‍ അതൃപ്തി, ട്രംപിന്റെ ഓഫര്‍ നിരസിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments