നിയമസഭ തിരെഞ്ഞെടുപ്പിനുള്ള എൽഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. തുടർഭരണം ഉറപ്പാണെന്ന നിലയിൽ ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്തുകൊണ്ടുള്ള പ്രകടന പത്രികയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞു.
രണ്ട് ഭാഗങ്ങളാണ് പ്രകടനപത്രികയിലുള്ളത്. ആദ്യ ഭാഗത്ത് അമ്പത് ഇന പരിപാടികളെ അടിസ്ഥാനമാക്കിയുള്ള 900 നിര്‍ദേശങ്ങളും രണ്ടാം ഭാഗത്ത് വ്യത്യസ്തങ്ങളായി അമ്പത് പൊതുനിര്‍ദേശങ്ങളുമാണ് ഉള്ളത്.കാര്‍ഷിക മേഖലയില്‍ വരുമാനം അമ്പത് ശതമാനം ഉയര്‍ത്തുന്നതിനുള്ള പദ്ധതികളും ആരോഗ്യ-വിദ്യാഭ്യസ മേഖലയെ ലോകോത്തരമാക്കുക എന്ന കാഴ്ചപ്പാടും ഇതിലുണ്ട്.
0 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കുമെന്നും ക്ഷേമ പെൻഷനുകൾ 2500 രൂപയാക്കുമെന്നും വീട്ടമ്മമാർക്ക് പെൻഷൻ നൽകുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നുണ്ട്.