മന്ത്രി ശശീന്ദ്രനെതിരായ ലൈംഗീകാരോപണം ഗൗരവമായി കാണുന്നു, എല്ലാ വശവും പരിശോധിച്ച ശേഷം നടപടി: മുഖ്യമന്ത്രി
മന്ത്രിക്കെതിരായ ആരോപണം ഗൗരവതരമെന്ന് പിണറായി വിജയന്‍
പരാതിയുമായെത്തിയ വീട്ടമ്മയോട് ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ ലൈംഗീക സംഭാഷണം നടത്തിയതായുള്ള ആരോപണം ഗൗരവതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉയര്‍ന്നുവന്ന ആരോപണം എല്ലാ തരത്തിലും പരിശോധിക്കുമെന്നും അതിന് ശേഷം നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പരാതിയുമായെത്തിയ അഗതിയായ വീട്ടമ്മയോട് ഗതാഗത വകുപ്പ് മന്ത്രിയായ എകെ ശശീന്ദ്രന്‍ നടത്തിയ ലൈംഗീക വൈകൃത സംഭാഷണങ്ങളാണ് മംഗളം ടെലിവിഷന്‍ പുറത്തുവിട്ടത്‍. ഓഡിയോയുടെ ആധികാരികത സംബന്ധിച്ച് ഇതുവരെയും കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല.
പരാതിക്കാരിയായ സ്ത്രീയുമൊത്തുള്ള തികച്ചും അശ്ലീലവും അറപ്പുളവാക്കുന്നതുമായ ‘ഫോണ്‍ സെക്സ്’ സംഭാഷണങ്ങളാണ് കേരളത്തെ ഞെട്ടിച്ചുകൊണ്ട് പുറത്തു വന്നിരിക്കുന്നത്. ആരോപണം ശരിയാണെങ്കില്‍ ഇതാദ്യമാണ് ഇടതുസര്‍ക്കാരിലെ ഒരു മന്ത്രിക്കെതിരെ ഇത്തരത്തിലൊരു ആരോപണം ഉയര്‍ന്നു വന്നിരിക്കുന്നത്.