Publish Date: Tue, 25 Oct 2022 (07:45 IST)
Updated Date: Tue, 25 Oct 2022 (07:51 IST)
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇന്ന് സംസ്ഥാന വ്യാപക പ്രക്ഷോഭം. ഇടതുമുന്നണിയാണ് ഗവര്‍ണര്‍ക്കെതിരെ പ്രത്യക്ഷ സമരത്തിന് ഇറങ്ങുന്നത്. ഇന്നും നാളെയും സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്താനാണ് ഇടതുമുന്നണിയുടെ തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് പ്രതിഷേധ കൂട്ടായ്മ നടത്തും. ഗവര്‍ണര്‍ ആര്‍എസ്എസിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നെന്നാണ് ഇടതുമുന്നണിയുടെ ആരോപണം.