Publish Date: Tue, 06 Dec 2022 (09:21 IST)
Updated Date: Tue, 06 Dec 2022 (09:23 IST)
ഡിസംബര്‍ 15 വരെ നിശ്ചയിച്ചിരുന്ന നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. നിയമസഭാ സമ്മേളനം ഡിസംബര്‍ 13 ന് പിരിയും. 13 ന് സഭ പിരിയാന്‍ കാര്യോപദേശക സമിതി ശുപാര്‍ശ ചെയ്തു. അംഗങ്ങളില്‍ പലരും ലോകകപ്പ് മത്സരം കാണാന്‍ ഖത്തറിലേക്ക് പോകുന്നതിനെ തുടര്‍ന്നാണ് ഇത്. ലോകകപ്പിലെ അവസാന മത്സരങ്ങള്‍ കാണാന്‍ ഖത്തറിലേക്ക് പോകുന്ന അംഗങ്ങളുടെ സൗകര്യം കണക്കിലെടുത്ത് സഭ 13 ന് പിരിയാനാണ് തിങ്കളാഴ്ച ചേര്‍ന്ന കാര്യോപദേശക സമിതി യോഗത്തില്‍ ധാരണയായത്.