Publish Date: Wed, 18 Sep 2024 (15:14 IST)
Updated Date: Wed, 18 Sep 2024 (15:36 IST)
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ സമ്മേളനം ഒക്ടോബർ നാലു മുതൽ വിളിച്ചു ചേർക്കാൻ തീരുമാനമായി. പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനമാണ് വിളിച്ചു ചേർക്കാൻ മന്ത്രിസഭാ യോഗത്തിൽ തിരുമാനമായത്.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഗവർണറോട് ശുപാർശ ചെയ്യും. മന്ത്രിസഭാ യോഗത്തിൽ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാനം കേന്ദ്ര സർക്കാരിനു സമർപ്പിച്ച കാര്യങ്ങളും ചർച്ചയായി. എന്നാൽ ഇതിലെ കണക്കുകളുമായി ബന്ധപ്പെട്ട വിവാദം ദോഷം ചെയ്യുമെന്നു ചില മന്ത്രിമാർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ സംസ്ഥാനത്തെ ആറു മൊബൈൽ കോടതികളെ റഗുലർ ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളാത്തനും തീരുമാനമായി. ഇതനുസരിച്ച് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ മൊബൈൽ കോടതികളെയാണ് മാറ്റുക.