Publish Date: Wed, 11 Nov 2020 (10:59 IST)
Updated Date: Wed, 11 Nov 2020 (11:06 IST)
പത്തനംതിട്ട; മൂഴിയാറിലെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ പവര്‍ഹൗസിനു മുന്നില്‍ പുലിയെ കണ്ടെത്തി പവർഹൗസിലെ സെക്യൂരിറ്റി ഓഫീസർ അനിലാണ് തിങ്കളാഴ്ച പുലർച്ചയൊടെ പുലിയെ കണ്ടത്. നായ്ക്കളുടെ ശബ്ദം കേട്ട് വാതിൽ തുറന്നതോടെ വാതിലിന് സമീപത്തേയ്ക്ക് നടന്നടുക്കുന്ന പുലിയെയാണ് അനിൽ കണ്ടത്. പുലിയെ കണ്ട് ഭയന്ന് അനിൽ ഉടൻ വാതിലടച്ചു.
ഇതോടെ പവർഹൗസിന് സമീപത്ത് നിർത്തിയിട്ടിരുന്ന വഹനത്തിന് അരികിൽ അൽപസമയം നിന്ന ശേഷം പുലി മടങ്ങുകയായിരുന്നു. ഈ സമയം വാഹനത്തിനുള്ളിൽ ഡ്രൈവർ ഉണ്ടായിരുന്നു. പുലി നടന്നുവരുന്നതിന്റെ ദൃശ്യങ്ങൾ പവർഹൗസിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.