സംസ്ഥാനത്ത് എലിപ്പനികേസുകളും മരണങ്ങളും കൂടുന്നു; ഈ മാസം മാത്രം 22 മരണം

സംസ്ഥാനത്ത് 1,494 സ്ഥിരീകരിച്ച എലിപ്പനി കേസുകളും 88 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 28 ജൂലൈ 2025 (12:42 IST)
leptospira
കേരളത്തില്‍ എലിപ്പനി കേസുകളുടെയും മരണങ്ങളുടെയും എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം ജൂലൈ 22 വരെ സംസ്ഥാനത്ത് 1,494 സ്ഥിരീകരിച്ച എലിപ്പനി കേസുകളും 88 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജൂലൈയില്‍ മാത്രം 287 കേസുകളും 22 മരണങ്ങളും ഉണ്ടായി. ജൂണ്‍, ജൂലൈ മാസങ്ങളിലാണ് മരണങ്ങളില്‍ 50ശതമാനത്തിലധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിരവധി മൃഗങ്ങളുടെ മൂത്രത്തില്‍ കാണപ്പെടുന്ന ലെപ്‌റ്റോസ്‌പൈറ എന്ന ബാക്ടീരിയയാണ് ഈ രോഗം പടര്‍ത്തുന്നത്.
 
മഴക്കാലത്ത് മണ്ണിനടിയിലെ വസിക്കുന്ന ബാക്ടീരിയകള്‍ സജീവമാവുകയും കാലിലെ ചെറിയ മുറിവുകളിലൂടെ മനുഷ്യശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നതിലൂടെയാണ് ലെപ്‌റ്റോസ്‌പൈറോസിസ് പടരുന്നത്. എലികള്‍, നായ്ക്കള്‍, കന്നുകാലികള്‍ തുടങ്ങിയ മൃഗങ്ങളിലും ഈ ബാക്ടീരിയകള്‍ കാണപ്പെടുന്നു. സ്വാഭാവികമായും അവയുടെ മൂത്രത്തിലൂടെയാണ് അവ പുറത്തുവരുന്നത്. അതിനാല്‍, വയലുകളിലും കൃഷിയിടങ്ങളിലും ജോലി ചെയ്യുന്നവര്‍ക്കും ശുചീകരണ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്കും എളുപ്പത്തില്‍ രോഗം പിടിപെടാം.
 
തൊഴിലാളികളെ ബോധവല്‍ക്കരിക്കുന്നതിലും സുരക്ഷ ഉറപ്പാക്കുന്നതിലും ആരോഗ്യ പ്രവര്‍ത്തകര്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ എപ്പിഡെമിയോളജിസ്റ്റും പ്രൊഫസറുമായ ഡോ. അല്‍താഫ് എ പറഞ്ഞു. പലപ്പോഴും, ശുചീകരണ പ്രവര്‍ത്തനങ്ങളിലോ കൃഷിയിലോ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് രോഗങ്ങളെയും അവയുടെ അനന്തരഫലങ്ങളെയും കുറിച്ച് അറിയാന്‍ വേണ്ടത്ര വിദ്യാഭ്യാസം കാണില്ല.. കൂടാതെ, സംസ്ഥാനത്ത് ധാരാളം കുടിയേറ്റ തൊഴിലാളികളുണ്ട്. സുരക്ഷാ ഉപകരണങ്ങള്‍ ധരിക്കുന്നതിന്റെയും മുന്‍കരുതല്‍ മരുന്നുകള്‍ കഴിക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ അവരെ ബോധവല്‍ക്കരിക്കേണ്ടതുണ്ടെന്ന് ഡോ. അല്‍താഫ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

തീവ്രവാദത്തിന് സ്ത്രീകൾക്ക് വിലക്കില്ല, വനിതാ വിഭാഗം രൂപീകരിച്ച് ജെയ്ഷെ മുഹമ്മദ്

ബിസിസിഐ ടീം ഇന്ത്യയെന്ന പേര് ഉപയോഗിക്കരുതെന്ന് ആവശ്യം, ഹർജി തള്ളി ഡൽഹി ഹൈക്കോടതി

ചികിത്സയില്‍ കഴിയുന്ന കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ യാത്രാ സൗകര്യം ഒരുക്കാനൊരുങ്ങി കെഎസ്ആര്‍ടിസി

ഇന്ത്യ ചൈനയോടും റഷ്യയോടും അടുക്കുന്നു, ബന്ധം ഉടൻ പുനസ്ഥാപിക്കണം ട്രംപിനോട് ആവശ്യപ്പെട്ട് യുഎസ് നിയമനിർമാണ സഭ പ്രതിനിധികൾ

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷവാര്‍ത്ത! ഇന്ത്യന്‍ നഗരങ്ങളില്‍ 9 യുകെ സര്‍വകലാശാല കാമ്പസുകള്‍ തുറക്കുമെന്ന് പ്രധാനമന്ത്രി മോദി

അടുത്ത ലേഖനം
Show comments