Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം: പുതിയൊരു സെൻട്രൽ ജയിൽ കൂടി നിർമ്മിക്കുന്നു

സംസ്ഥാനത്ത് പുതിയൊരു സെൻട്രൽ ജയിൽ കൂടി നിർമ്മിക്കാൻ തീരുമാനമായി. കഴിഞ്ഞ

Kerala Prison

എ.കെ.ജി അയ്യർ

, ഞായര്‍, 27 ജൂലൈ 2025 (13:25 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയൊരു സെൻട്രൽ ജയിൽ കൂടി നിർമ്മിക്കാൻ തീരുമാനമായി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. കഴിഞ്ഞ ദിവസം ഗോവിന്ദചാമി എന്ന കുറ്റവാളി കണ്ണർ ജയിലിൽ നിന്നും തടവുചാടിയതിനെ തുടർന്ന് ജയിൽ വകുപ്പ് എല്ലാ ഭാഗത്തു നിന്നും  രൂക്ഷവിമർശനമാണ് ഏറ്റുവാങ്ങിയത്. തുടർന്നായിരുന്നു മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു കൂട്ടിയത്.
 
ഇതിനൊപ്പം താങ്ങാവുന്നതിൽ കൂടുതൽ തടവുകാർ നിലവിലെ ജയിലുകളിൽ ഉള്ള സാഹചര്യവും വിലയിരുത്തിയ ശേഷമാണ് ഈ തീരുമാനം ഉണ്ടായത്. ഇതിനായി കോട്ടയം, പത്തനംതിട്ട മേഖലകളിൽ സ്ഥലത്തിനു ശ്രമിക്കാനും യോഗത്തിൽ തീരുമാനമായി. 
 
ചീഫ് സെക്രട്ടറി ഡോ.ജയതിലക്, പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ആഭ്യന്തര അഡീ. ചീഫ് സെക്രട്ടി ബിശ്വനാഥ് സിൻഹ, ഇൻ്റലിജൻസ് അഡീ ഡി.ജി.പി പി.വിജയൻ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ.ബിജു, ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.

മൂന്നു മാസത്തിനകം സംസ്ഥാനത്തെ പ്രധാനപ്പെട്ട നാലു ജയിലുകളിലും വൈദ്യുത വേലി വൈദ്യുത വേലി പൂർണ്ണ തോതിൽ പ്രവർത്തനക്ഷമം ആക്കുമെന്നും കണ്ണൂർ സെൻട്രൽ ജെയിലിൽ ഉണ്ടായത് അത്യന്തം ഗൗരവമുള്ളതും വിശദ പരിശോധന നടത്തി നടപടി എടുക്കേണ്ട സംഭവം ആണെന്നും മുഖ്യമന്ത്രി യോഗത്തിൽ വിശദീകരിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രളയ സാധ്യത മുന്നറിയിപ്പ്: സംസ്ഥാനത്തെ ഈ നദികളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം