Select Your Language

Notifications

webdunia
webdunia
webdunia
webdunia

സർക്കാരിന്റെ അപേക്ഷയിൽ വിചാരണ നീട്ടാനാവില്ല, കോടതി പറയട്ടെ: സുപ്രീം കോടതി

സർക്കാരിന്റെ അപേക്ഷയിൽ വിചാരണ നീട്ടാനാവില്ല, കോടതി പറയട്ടെ: സുപ്രീം കോടതി
, തിങ്കള്‍, 24 ജനുവരി 2022 (15:31 IST)
നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടണമെന്ന സംസ്ഥാനസർക്കാരിന്റെ ആവശ്യം സുപ്രീം കോടതി അനുവദിച്ചില്ല. ഇക്കാര്യത്തിൽ വിചാരണക്കോടതി തീരുമാനമെടുക്കട്ടെയെന്ന് ജസ്റ്റിസ് എഎൻ ഖാൽവിൽക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.
 
വിചാരണ നീട്ടണമെന്ന സർക്കാർ ആവശ്യത്തെ ദിലീപ് എതിർത്തു. വിചാരണ നീട്ടികൊണ്ടുപോവാനും മാധ്യമ വിചാരണ നടത്താനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകൻ മുകുൾ റോത്തഗി പറഞ്ഞു. വിചാരണസമയം നീട്ടണമെങ്കിൽ അത് വിചാരണക്കോടതി ജഡ്‌ജി തീരുമാനിക്കട്ടെയെന്നും റോത്തഗി വാദിച്ചു.
 
202 സാക്ഷികളെ വി‌സ്തരിച്ച് കഴിഞ്ഞപ്പോൾ അഞ്ച് വർഷത്തിന് ശേഷം പെട്ടെന്ന് സാക്ഷി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. അദ്ദേഹത്തിന് എന്തെങ്കിലും പറയണമെങ്കിൽ അദ്ദേഹത്തെയും വിസ്‌തരിക്കട്ടെയെന്ന് റോത്തഗി പറഞ്ഞു.
 
അതേസമയം വിചാരണക്കോടതിയെ സമീപിക്കുമ്പോൾ ഹൈക്കോടതിയെ സമീപിക്കാനാണ് നിർദേശിക്കുന്നതെന്ന് സർക്കാർ അഭിഭാഷകൻ ജയ്‌ദീപ് ഗുപ്‌ത പറഞ്ഞു. വിചാരണ നീട്ടുന്നത് വിചാരണക്കോടതി ജഡ്‌ജിയെ മാറ്റുന്നതിനാണെന്ന് ദിലീപ് സത്യവാങ്‌മൂലത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇനിയും തുടരാന്വേഷണ വേണമെന്ന സർക്കാർ ആവശ്യം പ്രഹസനമാണ്. ബാലചന്ദ്രകുമാർ അന്വേഷണസംഘം വാടകയ്ക്കെടുത്ത സാക്ഷി‌യാണെന്നും കേസിൽ എത്രയും വേഗം വിധി പറയുകയാണ് വേണ്ടതെന്നും ദിലീപിന്റെ സത്യവാങ്‌മൂലത്തിൽ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൊമാറ്റോ, നൈക്ക,പേടിഎം കുത്തനെ ഇടിഞ്ഞ് ഐപിഒ സ്റ്റാർ ഓഹരികൾ: ഇനിയും ഇടിയാം?