Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്തിന് കേന്ദ്രം കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണം:പ്രതിപക്ഷനേതാവ് പ്രധാനമന്ത്രിക്ക് കത്ത് നല്‍കി

സംസ്ഥാനത്തിന് കേന്ദ്രം കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണം:പ്രതിപക്ഷനേതാവ് പ്രധാനമന്ത്രിക്ക് കത്ത് നല്‍കി

ശ്രീനു എസ്

, വ്യാഴം, 22 ഏപ്രില്‍ 2021 (18:35 IST)
തിരുവനന്തപുരം : കേരളത്തിനു ആവശ്യമായ കോവിഡ് വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നല്‍കി.
 
കോവിഡ് മഹാമാരിയില്‍ സാമ്പത്തികമായി കേരളത്തിന് ഏറെ ബുദ്ധിമുട്ടുള്ള സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് സൗജന്യമായി കോവിഡ് വാക്‌സിന്‍ നല്‍കുക പ്രായോഗികമല്ല. ഈ സാഹചര്യത്തില്‍ കേന്ദ്രവും കേരളവും ഒരു മനസ്സോടുകൂടി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
 
കേരളത്തില്‍ ഇപ്പോള്‍ തന്നെ ആദ്യഘട്ട വാക്‌സിന്‍ എടുത്തവര്‍ക്ക് രണ്ടാം ഘട്ട വാക്‌സിന്‍ ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്. 45 വയസ് കഴിഞ്ഞവര്‍ക്ക് വാക്സീന്‍ നല്‍കേണ്ടതായുമുണ്ട്. 18 കഴിഞ്ഞവര്‍ക്കും വാക്സീന്‍ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. പക്ഷേ സംസ്ഥാനത്ത് വക്സീന്‍ ക്ഷാമം വളരെ രൂക്ഷമാണ്. കോവിഡ് മഹാമാരി കാരണം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സൗജന്യമായി കോവിഡ് വാക്‌സീന്‍ നല്കാന്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ക്ക് ഭരണഘടനാ പരമായ ഉത്തരവാദിത്തം ഉണ്ടെന്ന കാര്യവും പ്രതിപക്ഷനേതാവ് പ്രധാനമന്ത്രിക്ക് നല്‍കിയ കത്തില്‍ ഓര്‍മ്മിപ്പിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മെയ് പകുതിയോടെ രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 35 ലക്ഷം വരെയാകാമെന്ന് പഠനം