ഫീസ് അടയ്ക്കാത്തതിന് രണ്ടാം ക്ലാസ് വിദ്യാർത്ഥികളെ വെയിലത്ത് നിർത്തി; സ്കൂൾ അടച്ചുപൂട്ടാൻ ബാലാവകാശ കമ്മീഷൻ ഉത്തരവ്

കരുമാലൂർ സെറ്റിൽമെന്റ് ഹയർസെക്കൻഡറി സ്കൂളിന് എതിരേയാണ് നടപടി.

ചൊവ്വ, 17 സെപ്‌റ്റംബര്‍ 2019 (11:51 IST)
സ്‌കൂൾ ഫീസ് അടച്ചില്ലെന്ന കാരണത്തിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥികളെ പരീക്ഷയെഴുതിക്കാതെ വെയിലത്തു നിർത്തിയ സംഭവത്തിൽ സ്കൂളിന്റെ അംഗീകാരം റദ്ദാക്കും. സംസ്ഥാന ബാലാവകാശ കമ്മീഷനാണ് സ്കൂളിന്റെ അംഗീകാരം റദ്ദാക്കാൻ ഉത്തരവിട്ടത്. കരുമാലൂർ സെറ്റിൽമെന്റ് ഹയർസെക്കൻഡറി സ്കൂളിന് എതിരേയാണ് നടപടി. 
 
മാർച്ച് 28നാണ് വിവാദ സംഭവമുണ്ടായത്. രണ്ടാം ക്ലാസ് വിദ്യാർത്ഥികളായ രണ്ട് കുട്ടികളെയാണ് മാർച്ച് 28ന് പരീക്ഷാ ഹാളിന് വെളിയിൽ നിർത്തിയത്. കനത്ത ചൂടിൽ പുറത്തുനിന്ന വിദ്യാർത്ഥികൾ അവശരായി. ഒരു വിദ്യാർത്ഥിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആലുവ ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. സംഭവം വിവാദമായതോടെയായിരുന്നു നടപടി. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഗാന്ധിയെ വധിച്ച ഗോഡ്‌സെയല്ല, അതിനു പിന്നിലെ ശക്തികളെയാണ് എതിർക്കേണ്ടത്: സൂര്യ