പണം തട്ടിയെടുക്കാൻ ശ്രമിച്ചു, ലിഗ മരിച്ചത് പീഡനശ്രമത്തിനിടെയെന്ന് കുറ്റസമ്മതം; അറസ്റ്റ് ഇന്നുണ്ടായേക്കും
രണ്ട് പ്രതികളും രണ്ട് മൊഴി നൽകി
കോവളത്ത് വിദേശ വനിത ലിഗ കൊല്ലപ്പെട്ട കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള രണ്ടുപേര്‍ കുറ്റം സമ്മതിച്ചതായി സൂചന. പീഡനശ്രമത്തിനിടെയാണ് ലിഗ മരിച്ചതെന്ന് പ്രതികളിലൊരാൾ സമ്മതിച്ചതായാണു വിവരം. അതേസമയം, പണം സംബന്ധിച്ച കാര്യങ്ങളിലെ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് രണ്ടാമൻ മൊഴി നൽകി.
പ്രദേശവാസികളായ ഇരുവരുടെയും അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നു പൊലീസ് സൂചന നല്‍കി. കസ്റ്റഡിയിൽ ഇരിക്കുന്ന രണ്ട് പേരും രണ്ട് രീതിയിൽ മൊഴി നൽകിയത് പൊലീസിന് തലവേദനയാകാൻ സാധ്യതയുണ്ട്. ഏതായാലും ഇരുവരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
ബോട്ടിങ്ങിനെന്നുപറഞ്ഞ് ലിഗയെ കൊണ്ടുപൊയതെന്ന് ഇന്നലെ പ്രതികളിലൊരാള്‍ സമ്മതിച്ചിരുന്നു. രണ്ടുപേരും രണ്ടുകാരണങ്ങൾ പറഞ്ഞത് പൊലീസിനെ ഇപ്പോഴും കുഴക്കുന്നുണ്ട്. അതിനിടെ, കേസില്‍ നിർണായകമാകുന്ന അന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും.