കൊല്ലത്ത് വസ്ത്രം കഴുകുന്നതിനിടെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു

ഞായര്‍, 3 ജൂണ്‍ 2018 (13:04 IST)
കൊല്ലം: വസ്ത്രം അലക്കുന്നതിനിടയിൽ കൊല്ലത്ത് യുവവ് ഇടിമിന്നലേറ്റ് മരിച്ചു കാവനാട് പിറവൂർവടക്കതിൽ ഗോപാലകൃഷ്ണന്റെ മകൻ സുനിൽ കുമാറാണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടമുണ്ടായത്. 
 
വീടിനു പുറത്തു നിന്ന് വസ്ത്രം കഴുകുന്നതിനിടയിൽ സുനിൽകുമാറിന് ഇടിമിന്നൽ ഏൽക്കുകയായിരുന്നു. ശക്തിക്കുളങ്ങരയിൽ ലോട്ടറി ഏജൻസി നടത്തി വരികയായിരുന്നു മരിച്ച സുനിൽകുമാർ. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മുഖ്യമന്ത്രിക്കും ഡി ജി പിക്കുമിടയിൽ മറ്റൊരു അധികാര കേന്ദ്രം വേണ്ടാ: ടി പി സെൻ‌കുമാർ