Publish Date: Wed, 30 Aug 2023 (16:42 IST)
Updated Date: Wed, 30 Aug 2023 (16:46 IST)
കൊല്ലം : ഓണനാളുകളിൽ വിൽപ്പന നടത്താനായി സൂക്ഷിച്ചുവച്ചിരുന്ന 60 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി യുവതിയെ പിടികൂടി. കൊല്ലം കടപ്പാക്കട കൈപ്പള്ളി വീട്ടിൽ ജയ എന്ന 49 കാരിയാണ് എക്സൈസ് വകുപ്പിന്റെ പിടിയിലായത്.
കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ടി.രാജുവിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് ഇവരെ പിടികൂടിയത്. ഇവരുടെ സഹായി ആയി പ്രവർത്തിച്ച കൊല്ലം പുള്ളിക്കട കോളനി നിവാസ് രതീഷിനെ രണ്ടാം പ്രതിയാക്കിയാണ് കേസെടുത്തത്.