Webdunia - Bharat's app for daily news and videos

Install App

ക്രിസ്‌തുമസിന് കേരളത്തിൽ റെക്കോർഡ് മദ്യ വിൽപന, രണ്ട് ദിവസം കൊണ്ട് വിറ്റത് 150 കോടിയുടെ മദ്യം

Webdunia
തിങ്കള്‍, 27 ഡിസം‌ബര്‍ 2021 (15:03 IST)
ക്രിസ്‌തുമസിന് സംസ്ഥാനത്ത് റെക്കോഡ് മദ്യവിൽ‌പന. ക്രിസ്തുമസ് തലേന്ന് ബിവ്റേജസ് കോർപറേഷൻ വിറ്റത് 65.88 കോടി കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തെക്കാൾ 10 കോടിയുടെ കൂടുതൽ കച്ചവടമാണ് ഇത്തവണ നടന്നത്.
 
തിരുവനന്തപുരം പവർ ഹൗസ് ഔട്‌ലൈറ്റിലായിരുന്നു ഏറ്റവും കൂടുതൽ വിൽപന നടന്നത്. 73.54 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റഴിച്ചത്. ചാലക്കുടിയിൽ 70.70 ലക്ഷം രൂപയുടേയും ഇരിങ്ങാലക്കുടയിൽ 63.60 ലക്ഷം രൂപയുടേയും വിൽപന നടന്നു.
 
ക്രിസ്‌തുമസ് ദിനത്തിൽ 73 കോടിയുടെ മദ്യമാണ് ബെവ്‌കോ,കൺസ്യൂമർ ഫെഡ്‌ ഔട്‌ലറ്റുകൾ എന്നിവ വഴി വിറ്റഴിച്ചത്.ക്രിസ്തുമസ്‌ ദിവസം ബെവ്‌കോ ഔട്‌ലറ്റ്‌ വഴി 65 കോടിയുടെയും കൺസ്യൂമർ ഫെഡ്‌ ഔട്‌ലറ്റ്‌ വഴി എട്ട് കോടി രൂപയുടെയും മദ്യം വിറ്റു.ക്രിസ്തുമസ്‌ തലേന്ന്‌ കൺസ്യൂമർഫെഡ്‌ വഴി 11.5 കോടി രൂപയുടെ മദ്യം വിറ്റു. ഇതുകൂടിയാകുമ്പോൾ ക്രിസ്തുമസിന്‌ മലയാളി കുടിച്ചത്‌ 150.38 കോടിരൂപയുടെ മദ്യം.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments