Webdunia - Bharat's app for daily news and videos

Install App

ഇന്റര്‍പോള്‍ തിരയുന്ന രാജ്യാന്തര കുറ്റവാളിയെ വര്‍ക്കലയില്‍ നിന്ന് പിടികൂടി കേരള പൊലീസ്

കുടുംബത്തോടൊപ്പം അവധിക്കാലം ചെലവിടാന്‍ വര്‍ക്കലയിലെത്തിയ അലക്സേജ് ബെസിയോകോവിനെ ഹോം സ്റ്റേയില്‍നിന്നാണു കേരള പൊലീസ് കസ്റ്റഡിയിലെടുത്തത്

രേണുക വേണു
വ്യാഴം, 13 മാര്‍ച്ച് 2025 (15:09 IST)
യുഎസ് തേടുന്ന രാജ്യാന്തര കുറ്റവാളിയെ കേരള പൊലീസ് വര്‍ക്കലയില്‍ നിന്ന് പിടികൂടി. ലിത്വാനിയന്‍ പൗരന്‍ അലക്‌സേജ് ബെസിയോകോവ് (46) ആണ് കളപ്പണം വെളുപ്പിക്കാന്‍ ക്രിമിനല്‍ സംഘങ്ങള്‍ക്കും കുറ്റവാളികള്‍ക്കും സഹായം നല്‍കിയ കുറ്റത്തിനു അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസ് ഇറക്കിയിരുന്നു. 
 
ഗാരന്റക്‌സ് എന്ന ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചിന്റെ സഹസ്ഥാപകനാണ് ബെസിയോകോവ്. ഗാരന്റക്‌സിന്റെ മറ്റൊരു സഹസ്ഥാപകനായ അലക്‌സാണ്ടര്‍ മിറ സെര്‍ദ (40) എന്ന റഷ്യന്‍ പൗരനെതിരെയും സമാന കുറ്റത്തിനു കേസുണ്ട്. ഇയാള്‍ യുഎഇയിലാണെന്നാണ് സൂചന. 
 
കുടുംബത്തോടൊപ്പം അവധിക്കാലം ചെലവിടാന്‍ വര്‍ക്കലയിലെത്തിയ അലക്സേജ് ബെസിയോകോവിനെ ഹോം സ്റ്റേയില്‍നിന്നാണു കേരള പൊലീസ് കസ്റ്റഡിയിലെടുത്തത്. സിബിഐയുടെ ഇന്റര്‍പോള്‍ സഹായവും പൊലീസിനു ലഭിച്ചിരുന്നു. യുഎസിന്റെ അപേക്ഷപ്രകാരം വിദേശകാര്യ മന്ത്രാലയം കേസില്‍ ഇടപെട്ടിരുന്നു. തുടര്‍ന്നാണു ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി അലക്സേജിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. പ്രതിയെ കേരള പൊലീസ് പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കും. അതിനുശേഷം യുഎസിനു കൈമാറും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫയലുകള്‍ നീങ്ങും അതിവേഗം; 'കെ സ്യൂട്ട്' ഡിജിറ്റല്‍ ഗവേര്‍ണന്‍സിന്റെ കേരള മോഡല്‍

ഭർത്താവുമായുള്ള പിണക്കം മാറ്റാൻ പൂജ വേണം, ജ്യോത്സ്യനെ ഹണിട്രാപ്പിലാക്കി കുടുക്കി കവർച്ച, പിന്നാലെ അറസ്റ്റ്

മലപ്പുറത്ത് വവ്വാലുകള്‍ കൂട്ടത്തോടെ ചത്തുവീണ സംഭവം: സാംപിളുകള്‍ പരിശോധനയ്ക്കയച്ചു

പകല്‍ 11 മുതല്‍ ഉച്ചയ്ക്കു മൂന്ന് വരെ ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുത്; ഉയര്‍ന്ന ചൂടിനെ നേരിടാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ആറ്റുകാല്‍ പൊങ്കാല: പൊങ്കാലയിടുന്ന സ്ഥാലത്താണോ നിങ്ങള്‍ ഉള്ളത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments