Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലപ്പുറത്ത് വവ്വാലുകള്‍ കൂട്ടത്തോടെ ചത്തുവീണ സംഭവം: സാംപിളുകള്‍ പരിശോധനയ്ക്കയച്ചു

സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികളാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്

Bats in Malappuram Nipah doubt

രേണുക വേണു

, വ്യാഴം, 13 മാര്‍ച്ച് 2025 (13:20 IST)
മലപ്പുറം തിരുവാലിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്തുവീണ സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ ഇടപെടല്‍. വവ്വാലുകളുടെ സാംപിളുകള്‍ പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കയച്ചു. കഴിഞ്ഞ ദിവസമാണ് റോഡരികില്‍ 17 വവ്വാലുകള്‍ കൂട്ടത്തോടെ ചത്തുവീണത്. 
 
കനത്ത ചൂട് കാരണമാണ് വവ്വാലുകള്‍ ചത്തതെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികളാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്. തുടര്‍ന്ന് വനം വകുപ്പ്, വെറ്റിനറി, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. 
 
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്ന് പിന്നീട് വവ്വാലുകളുടെ ജഡം കുഴിച്ചുമൂടി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പകല്‍ 11 മുതല്‍ ഉച്ചയ്ക്കു മൂന്ന് വരെ ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുത്; ഉയര്‍ന്ന ചൂടിനെ നേരിടാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍