Select Your Language

Notifications

webdunia
webdunia
webdunia
webdunia

'വൈദ്യുതി ഉപയോഗം റോക്കറ്റ് കുതിപ്പിൽ'; സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിങ്

വൈകുന്നേരം ആറിനും 11 നും ഇടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്ഇബി അറിയിച്ചു

Load Shedding in Kerala
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. രാത്രി അരമണിക്കൂറാണ് ലോഡ് ഷെഡ്ഡിങ്. വൈകിട്ട് ആറുമുതൽ രാത്രി പന്ത്രണ്ട് വരെയുള്ള സമയത്തായിരിക്കും വൈദ്യുതി നിയന്ത്രണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഇന്ന് ചേർന്ന ബോർഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം. 
 
വൈകുന്നേരം ആറിനും 11 നും ഇടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്ഇബി അറിയിച്ചു. പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി, വാഷിങ് മെഷീൻ, എ.സി തുടങ്ങി വൈദ്യുതി അധികമായി ആവശ്യമുള്ള ഉപകരണങ്ങളുടെ ഉപയോഗവും വൈദ്യുതി വാഹന ചാർജ്ജിങ്ങും വൈകുന്നേരം ആറ് മണിക്കും 12 നും ഇടയിൽ ഒഴിവാക്കുക. അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റു ഉപകരണങ്ങളും ഓഫ് ചെയ്യണം. എസിയുടെ താപനില 24-26 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിക്കുന്നതും വൈദ്യുതി ലാഭിക്കാൻ സഹായകരമാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വര്‍ക്കലയില്‍ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു