Webdunia - Bharat's app for daily news and videos

Install App

തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോര്‍പ്പറേഷനുകള്‍ വനിതകള്‍ ഭരിക്കും

എ കെ ജെ അയ്യര്‍
വ്യാഴം, 5 നവം‌ബര്‍ 2020 (18:47 IST)
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമുഖ കോര്‍പ്പറേഷനുകളില്‍ മൂന്നെണ്ണം ഇനി വനിതകള്‍ക്കായി സംവരണമായി. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോര്‍പ്പറേഷനുകളുടെ മേയര്‍ തസ്തിക ആണ് വനിതകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നത്.
 
ഇതിനൊപ്പം ആലപ്പുഴ,കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്  കണ്ണൂര്‍,കാസര്‍കോട് ജില്ലാ പ്രസിഡന്റ് സ്ഥാനങ്ങളും വനിതകള്‍ക്കായി സംവരണം ചെയ്തിരിക്കുകയാണ് ഇത്തവണ.അതെ സമയം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടിക ജാതി വിഭാഗത്തിനും സംവരണമായി.
 
നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ നിയമ പ്രകാരമുള്ള സംവരണം നിശ്ചയിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍  ഇറക്കിയ വിജ്ഞാപനത്തിലാണ്  ഇക്കാര്യമുള്ളത്.ആകെയുള്ള 1200 സ്ഥാപനങ്ങളില്‍  669 എണ്ണത്തിലെ അധ്യക്ഷ സ്ഥാപനങ്ങളിലാണ് സംവരണം  നിശ്ചയിച്ചിരിക്കുന്നത്. ഒട്ടാകെ മൂന്നു കോര്‍പ്പറേഷനുകള്‍, 48  മുനിസിപ്പാലിറ്റികള്‍, 8 ജില്ലാ  പഞ്ചായത്തുകള്‍, 85 ബ്ലോക്ക് പഞ്ചായത്തുകള്‍,  525 ഗ്രാമ പഞ്ചായത്തുകള്‍  എന്നിവയിലെ അധ്യക്ഷ സ്ഥാനങ്ങളിലാണ് സംവരണം ഉള്ളത്.
 
എന്നാല്‍ നിലവില്‍ വനിതാ സംവരണമായിരുന്ന കണ്ണൂര്‍, കൊച്ചി, തൃശൂര്‍ മേയര്‍ സ്ഥാനങ്ങള്‍ ഇനി ജനറല്‍ വിഭാഗത്തിലായിരിക്കും ഉള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

അടുത്ത ലേഖനം
Show comments