Select Your Language

Notifications

webdunia
webdunia
webdunia
webdunia

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർപട്ടികയിൽ പേരില്ലെങ്കിൽ പേര് രജിസ്റ്റർ ചെയ്യാം - 11 രേഖകളിൽ ഏതെങ്കിലും മതി

പുതിയതായിവോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്താനുള്ള അപേക്ഷയില്‍ പേര്, വയസ്, താമസം എന്നിവ സംബന്ധിച്ചു ഇആര്‍ഒമാര്‍ക്കു സംശയമുണ്ടെങ്കില്‍ ഈ രേഖകള്‍ ഏതെങ്കിലും പരിശോധിക്കാവുന്നതാണ്.

Kerala Local Body Elections

എ കെ ജെ അയ്യർ

, ബുധന്‍, 6 ഓഗസ്റ്റ് 2025 (14:58 IST)
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേര് ഇല്ലെങ്കില്‍ പുതിയതായി പേര് ചേര്‍ക്കാന്‍ താഴെ കൊടുത്തിട്ടുള്ള 12 രേഖകളില്‍ ഏതെങ്കിലും ഒന്ന് മതിയാകും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ തിരിച്ചറിയില്‍ കാര്‍ഡും കോളജ് വിദ്യാര്‍ഥികളുടെ തിരിച്ചറിയല്‍ കാര്‍ഡും ഉള്‍പ്പെടെയുള്ള 12 രേഖകള്‍ പേര് ചേര്‍ക്കുന്നതിനായി ഉപയോഗിക്കാമെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആണ് അറിയിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുമായി ബന്ധപ്പെട്ട്  ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായ ജില്ലാ കലക്ടര്‍മാര്‍ക്കും ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്കും (ഇആര്‍ഒ) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
 
പുതിയതായിവോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്താനുള്ള അപേക്ഷയില്‍ പേര്, വയസ്, താമസം എന്നിവ സംബന്ധിച്ചു ഇആര്‍ഒമാര്‍ക്കു സംശയമുണ്ടെങ്കില്‍ ഈ രേഖകള്‍ ഏതെങ്കിലും പരിശോധിക്കാവുന്നതാണ്. ഇതിനുള്ള അപേക്ഷകള്‍ ലഭിച്ചാല്‍ നേരിട്ടു ഹാജരാകാന്‍ ഇആര്‍ഒയുടെ നോട്ടീസ് ലഭിക്കും. എന്നാല്‍ നോട്ടീസിലെ തീയതിയിലും സമയത്തും ഹാജരാകാന്‍ കഴിയാതിരുന്നാല്‍ സൗകര്യപ്രദമായ മറ്റൊരു ദിവസം ഹാജരാകാന്‍ സൗകര്യം ചെയ്യണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
 
ഇവയാണ് ഇതിനായുള്ള തിരിച്ചറിയല്‍ രേഖകള്‍ : 
 
1 കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്
 
2 പാസ്പോര്‍ട്ട്
 
3 ഡ്രൈവിങ് ലൈസന്‍സ്
 
4 പാന്‍ കാര്‍ഡ്
 
5 ഫോട്ടോ പതിച്ച എസ്എസ്എല്‍സി ബുക്ക്
 
6 ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നു 2025 ജനുവരി ഒന്നിനു മുന്‍പ് നല്‍കിയ ഫോട്ടോ പതിച്ച പാസ് ബുക്ക്
 
7 സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ രേഖ
 
8 ആധാര്‍ കാര്‍ഡ്
 
9 റേഷന്‍ കാര്‍ഡ്
 
10 റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്
 
11 അംഗീകൃത സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകള്‍, അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍
 
12 കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവ നല്‍കിയിട്ടുള്ളഫോട്ടോ പതിച്ച കാര്‍ഡുകള്‍ എന്നിവ ഉപയോഗിക്കാം.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില; പവന് മുക്കാല്‍ ലക്ഷം കവിഞ്ഞു