Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമല പ്രചാരണം ഫലം കണ്ടു? പന്തളം നഗരസഭ ഇടതിൽ നിന്നും പിടിച്ചെടുത്ത് എൻഡിഎ, ബിജെപിക്ക് വലിയ മുന്നേറ്റം

ശബരിമല പ്രചാരണം ഫലം കണ്ടു? പന്തളം നഗരസഭ ഇടതിൽ നിന്നും പിടിച്ചെടുത്ത് എൻഡിഎ, ബിജെപിക്ക് വലിയ മുന്നേറ്റം
പത്തനംതിട്ട , ബുധന്‍, 16 ഡിസം‌ബര്‍ 2020 (12:24 IST)
പത്തനംതിട്ട: പന്തളം നഗരസഭ എൽഡിഎഫിൽ നിന്നും പിടിച്ചെടുത്ത് എൻഡിഎ. ആകെ 33 ഡിവിഷനുകൾ ഉള്ള നഗരസഭയിൽ 17 ഇടത്തിൽ വിജയിച്ചുകൊണ്ടാണ് എൻഡിഎ ഭരണം പിടിച്ചെടുത്തത്.
 
ശബരിമല വിഷയമെല്ലാം തിരഞ്ഞെടുപ്പിൽ പ്രചരണ വിഷയമായപ്പോൾ അത് ബിജെപിക്ക് വലിയ രീതിയിൽ ഗുണമായെന്ന സൂചന നൽകുന്നതാണ് തിരഞ്ഞെടുപ്പ് വിജയം. 2015ൽ ഏഴ് സീറ്റുകളിൽ മാത്രമായിരുന്നു എൻഡിഎയുടെ വിജയം. എന്നാൽ ഇത്തവണയാവട്ടെ പല വാർഡുകളും പിടിച്ചെടുത്ത് ബി.ജെ.പി.യും എന്‍.ഡി.എ.യും വന്‍ മുന്നേറ്റമാണ് കാഴ്ചവെച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെരഞ്ഞെടുപ്പ് 2020: കൊടുവള്ളിയില്‍ കാരാട്ട് ഫൈസല്‍ വിജയിച്ചു; ചുണ്ടപ്പുറം വാര്‍ഡില്‍ എല്‍ഡിഎഫിന് ലഭിച്ചത് പൂജ്യം വോട്ട്