Publish Date: Tue, 28 Jul 2020 (21:35 IST)
Updated Date: Tue, 28 Jul 2020 (20:55 IST)
വനത്തിൽ ചക്ക പറിക്കാൻ പോയ ആദിവാസി വൃദ്ധൻ കാട്ടുപോത്തിന്റെ കുത്തേറ്റു മരിച്ചു. വിതുര മണലി അല്ലതാര മുരുക്കുംകാല കുന്നുംപുറത്തു വീട്ടിൽ മാധവൻ കാണി എന്ന 80കാരനാണ് ഈ ഹതഭാഗ്യൻ.
കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെ വീട്ടിൽ നിന്ന് ഒരു കിലോ മീറ്ററോളം അകലെ കാട്ടുപോത്തിന്റെ വലിയ ശല്യമുള്ള പെണ്ണാങ്കപ്പാറ വനമേഖലയിൽ ചക്ക പറിക്കാനായി പോയതായിരുന്നു ഇദ്ദേഹം. ഉച്ചയായിട്ടും ഇദ്ദേഹത്തെ കാണാതായതോടെ നടത്തിയ തെരച്ചിലിലാണ് കാട്ടുപോത്തിന്റെ കുത്തേറ്റു മരിച്ച നിലയിൽ കാണപ്പെട്ടത്. വത്സലയാണ് ഭാര്യ.