Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചക്കയിടാന്‍ വല്യമ്മയുടെ വീട്ടില്‍ പോകണം; യുവാവിന്റെ സത്യവാങ്മൂലം കണ്ട് ഞെട്ടി പൊലീസ്

ചക്കയിടാന്‍ വല്യമ്മയുടെ വീട്ടില്‍ പോകണം; യുവാവിന്റെ സത്യവാങ്മൂലം കണ്ട് ഞെട്ടി പൊലീസ്
, വെള്ളി, 28 മെയ് 2021 (11:34 IST)
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ അനുവാദമുള്ളൂ. എന്ത് കാര്യത്തിനാണ് പുറത്തിറങ്ങുന്നതെന്ന് സത്യവാങ്മൂലത്തില്‍ കൃത്യമായി എഴുതിയിട്ടുണ്ടാകണം. അങ്ങനെയൊരു സത്യവാങ്മൂലം കണ്ട് ഞെട്ടിയിരിക്കുകയാണ് പൊലീസ്. 
 
കാസര്‍ഗോഡാണ് സംഭവം. റോഡിലൂടെ കറങ്ങിനടക്കുകയായിരുന്ന യുവാവിനെ പൊലീസ് തടഞ്ഞുനിര്‍ത്തുകയായിരുന്നു. എങ്ങോട്ടാണ് പോകുന്നതെന്നും സത്യവാങ്മൂലം എവിടെയെന്നും പൊലീസ് തിരക്കി. സത്യവാങ്മൂലം വായിച്ച് പൊലീസ് അമ്പരന്നു. 'വല്യമ്മയുടെ വീട്ടില്‍ ചക്കയിടാന്‍ പോകണം' എന്നാണ് സത്യവാങ്മൂലത്തില്‍ യുവാവ് എഴുതിയിരിക്കുന്നത്. എന്നാല്‍, വല്യമ്മയെ വിളിച്ചന്വേഷിച്ച പോലീസിന് അവിടെ ചക്കയില്ലെന്നും, ഇയാള്‍ അനാവശ്യമായി പുറത്തിറങ്ങിയതാണെന്നും മനസിലായതോടെ പോലീസ് മടക്കി അയച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വ്യത്യാസം