Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഇപ്പോ തരാ'മെന്ന് പറഞ്ഞ് അതിഥി തൊഴിലാളി സൈക്കിള്‍ വാങ്ങി ഹൈദരാബാദിലേക്ക് മുങ്ങി !

Guest worker

അനിരാജ് എ കെ

തൃശൂര്‍ , വ്യാഴം, 16 ഏപ്രില്‍ 2020 (17:55 IST)
തിരികെ തരാമെന്ന് പറഞ്ഞ് വാങ്ങിയ സൈക്കിളില്‍ അതിഥി തൊഴിലാളി സംസ്ഥാനം വിട്ടതായി റിപ്പോര്‍ട്ട്. പഴുവിലിയില്‍ താമസക്കാരനായിരുന്ന മഫിപ്പൂള്‍ എന്ന 20കാരനാണ് ഇത്തരമൊരു സാഹസം കാട്ടിയത്. ഇയാള്‍ കൊല്‍ക്കത്തയിലേക്കാണ് പൊയ്‌ക്കോണ്ടിരിക്കുന്നതെന്നും ഇപ്പോള്‍ ഹൈദരാബാദില്‍ എത്തിയതായും വിവരം ലഭിച്ചു.
 
ചേര്‍പ്പിലെ പാടത്ത് ജോലിചെയ്യുന്ന മഫിപ്പൂളിന്റെ സഹോദരനാണ് ഇക്കാര്യം പറഞ്ഞത്. മുത്തുള്ളിയാലിലെ ഒരു മലയാളിയില്‍ നിന്ന് സൈക്കിള്‍ വാങ്ങി 'ഇപ്പൊ കൊണ്ടുവരാ’മെന്നു പറഞ്ഞു പോയ ആളാണ് മഫിപ്പൂള്‍. സൈക്കിള്‍ നഷ്ടമായ മലയാളിക്ക് 7000 രൂപ സഹോദരന്‍ നഷ്ടപരിഹാരമായി നല്‍കുകയും ചെയ്തു.
 
ഒമ്പതാം തിയതിയാണ് മഫിപ്പൂള്‍ മുങ്ങിയത്. വിഷുവിന് സൈക്കിളുമായി ഹൈദരാബാദിലെത്തിയെന്ന് ചേര്‍പ്പില്‍ താമസിക്കുന്ന സഹോദരന്‍ പറയുന്നു. വിവരമറിഞ്ഞ് മറ്റു അതിഥി തൊഴിലാളികളും നാട്ടിലേക്ക് പോകാന്‍ ആവേശം കാട്ടിയതായും സൂചനയുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൂം ആപ്പ് സുരക്ഷിതമല്ലെന്ന് കേന്ദ്രസർക്കാർ, മാർഗനിർദേശങ്ങൾ പുറത്തിറക്കി