Publish Date: Sat, 09 May 2020 (13:39 IST)
Updated Date: Sat, 09 May 2020 (13:42 IST)
മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് വരുന്ന മലയാളികള്‍ക്ക് പാസ് നല്‍കുന്നത് പുനരാരംഭിച്ചു.നേരത്തെ തിരക്ക് വർധിച്ചതിനെ തുടർന്ന് ചെക്ക്‌പോസ്റ്റുകളിൽ താത്‌കാലികമായി നിർത്തിവെച്ചിരുന്ന പാസ് വിതരണമാണ് ഇപ്പോൾ ആരംഭിച്ചത്. റെഡ് സോണുകളില്‍നിന്ന് ഒഴികെ വരുന്നവര്‍ക്ക് എല്ലാവര്‍ക്കും പാസ് വിതരണം നടത്താനാണ് തീരുമാനം.
അതേസമയം അതിർത്തിയിൽ നിരവധി പേരാണ് കുടുങ്ങികിടക്കുന്നത്.സ്വന്തമായി വാഹനമില്ലാത്തവരും ഗർഭിണികളടക്കം പല പ്രായക്കാരും അതിർത്തിയിൽ കുടുങ്ങികിടക്കുകയാണ്.അതിര്‍ത്തിവരെ ഒരു വാഹനത്തിലും അവിടെ നിന്ന് കേരളത്തില്‍ ബന്ധുക്കളും മറ്റും ഏര്‍പ്പാടാക്കുന്ന വാഹനത്തിലും കയറ്റിവിടുന്ന ക്രമീകരണങ്ങളും നടക്കുന്നുണ്ട്.എന്നാൽ എന്നാല്‍ സ്വന്തമായി വാഹനമില്ലാത്തവരും ടാക്‌സിക്ക് കൊടുക്കാന്‍ പണമില്ലാത്തവരുമാണ് വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.