Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം; ഇനി കൂടുതല്‍ കടുപ്പം

Webdunia
തിങ്കള്‍, 30 ഓഗസ്റ്റ് 2021 (07:55 IST)
ഇന്ന് മുതല്‍ കേരളത്തില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ രീതിയില്‍ മാറ്റം. ജനസംഖ്യാനുപാതിക പ്രതിവാര രോഗനിരക്ക് ഏഴില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ തിങ്കളാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ ഉണ്ടാകും. നേരത്തേ ഇത് എട്ടായിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് മാറ്റം. ഇതോടെ കൂടുതല്‍ സ്ഥലങ്ങളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരും. 
 
കേരളത്തില്‍ ഇന്ന് മുതല്‍ രാത്രി കര്‍ഫ്യൂ 

ഇന്ന് മുതല്‍ സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ. രാത്രി പത്ത് മുതല്‍ രാവിലെ ആറ് വരെയാണ് നിയന്ത്രണം. ഈ സമയത്ത് അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമുള്ള യാത്രാ അനുമതിയേ ഉള്ളൂ. 
 
കര്‍ഫ്യൂ ശക്തമാക്കാന്‍ കര്‍ശനപരിശോധനകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനാവശ്യ യാത്രകള്‍ അനുവദിക്കില്ല. കര്‍ഫ്യൂ ലംഘിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കും. കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ഓടും. പൊതുഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലാത്തതിനാലാണ് ഇതെന്ന് അധികൃതര്‍ അറിയിച്ചു.
 
അവശ്യ സര്‍വീസുകള്‍, രോഗികളുമായി ആശുപത്രിയില്‍ പോകല്‍, രോഗികളുടെ കൂട്ടിരിപ്പുകാരുടെ യാത്ര എന്നിവയ്ക്ക് നിയന്ത്രണങ്ങളില്‍ ഇളവുണ്ട്. ചരക്ക് വാഹനങ്ങള്‍, അവശ്യ സേവന വിഭാഗത്തിലുള്ളവര്‍ എന്നിവര്‍ക്ക് യാത്ര ചെയ്യാം. അടുത്ത ബന്ധുക്കളുടെ മരണവുമായി ബന്ധപ്പെട്ട യാത്രകള്‍ക്ക് അനുമതി. രാത്രി പത്തിന് മുന്‍പ് ദീര്‍ഘദൂര യാത്ര ആരംഭിച്ചവര്‍ക്കും നിയന്ത്രണങ്ങളില്‍ ഇളവുണ്ട്. വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് യാത്രാ ടിക്കറ്റ് കാണിച്ച് യാത്രചെയ്യാം. മറ്റെല്ലാ യാത്രകള്‍ക്കും അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍നിന്നുള്ള അനുമതി ആവശ്യം.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

പിണറായി വിജയന്‍ പകരം വയ്ക്കാനില്ലാത്ത ചരിത്രപുരുഷന്‍, അദ്ദേഹത്തെ പ്രശംസിക്കുന്നത് തെറ്റായി കാണാനാകില്ല: ഇപി ജയരാജന്‍

ഷാരോണ്‍ ബ്ലാക്‌മെയില്‍ ചെയ്തു; ഗ്രീഷ്മ ഷാരോണിനെ പ്രണയിച്ചത് ആത്മാര്‍ത്ഥമായിട്ടാണെന്ന് ഗ്രീഷ്മയുടെ അഭിഭാഷകന്‍

ഗ്രീഷ്മയുടേത് ചെകുത്താന്റെ സ്വഭാവം; ക്രൂരനായ ഒരു കുറ്റവാളിക്ക് മാത്രമേ ഇത്തരത്തില്‍ ഒരു കുറ്റകൃത്യം ചെയ്യാന്‍ കഴിയുകയുള്ളൂവെന്ന് പ്രോസിക്യൂഷന്‍

നിയമപരമായി പുരുഷന്മാര്‍ അനാഥര്‍, പുരുഷ കമ്മീഷന്‍ രൂപീകരിക്കണം: രാഹുല്‍ ഈശ്വര്‍

വകുപ്പുകള്‍ ഇല്ല; ഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വരനെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ്

അടുത്ത ലേഖനം
Show comments