Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാവിലെ എഴുന്നേറ്റ് നടക്കാനിറങ്ങി, ലോക്‍ഡൌണ്‍ ആണെന്നോര്‍ത്തില്ല; 13 പേര് പിടിയിൽ !

ലോക്‍ഡൌണ്‍

ഗേളി ഇമ്മാനുവല്‍

തിരുവനന്തപുരം , ചൊവ്വ, 7 ഏപ്രില്‍ 2020 (13:18 IST)
കൊച്ചിയിൽ 41 പേരെ അറസ്റ്റ് ചെയ്തതിന്റെ ചൂടാറും മുമ്പേ ലോക്ക് ടൗൺ വിലക്ക് ലംഘിച്ച് തലസ്ഥാന നഗരിയിൽ കൂട്ടമായി പ്രഭാത സവാരി നടത്തിയ പതിമൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന്റെ നിരന്തരമായ അറിയിപ്പുകള്‍ അവഗണിച്ചാണ് ഇവർ പുറത്തിറങ്ങി നടന്നതെന്ന് സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ പറഞ്ഞു.
 
മ്യൂസിയം, മണ്ണന്തല പൊലീസ് സ്റ്റേഷനുകൾക്ക് കീഴിൽ മൂന്നു വീതവും ശ്രീകാര്യം, വട്ടിയൂർക്കാവ് അതിർത്തിയിൽ രണ്ട് വീതവും പൂജപ്പുരയിൽ ഒരു കേസുമാണ് രജിസ്റ്റർ ചെയ്തത്.
 
ഇതുകൂടാതെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം വഞ്ചിയൂർ, തമ്പാനൂർ, പൂന്തുറ പൊലീസ് സ്റ്റേഷൻ അതിർത്തികളിലായി ഒട്ടാകെ 108 കേസുകളാണ് കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്തത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക്‍ഡൌണ്‍ കാലത്ത് ചാരായം വാറ്റി, 3 പേർ പിടിയിൽ