Publish Date: Wed, 20 May 2020 (19:35 IST)
Updated Date: Wed, 20 May 2020 (19:38 IST)
ലോക്ക് ഡൗണ്‍ ലംഘിച്ച് സ്‌കൂളില്‍ ഒന്നാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ നടത്തിയ സംഭവത്തില്‍ രക്ഷിതാക്കളെ അടക്കം പ്രതിചേര്‍ത്ത് പൊലീസ് കേസെടുത്തു. കുന്നംകുളത്തെ ബഥനി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് ലോക്ക് ഡൗണ്‍ ലംഘിച്ച് ഇരുപത്തിനാലോളം കൊച്ചുകുട്ടികളെ കൊണ്ടിരുത്തി പരീക്ഷ എഴുതിച്ചത്.
ലോക്ക് ഡൗണില്‍ സംസ്ഥാനത്ത് സകല പരീക്ഷകളും മാറ്റിവച്ചിരിക്കുന്ന സാഹചര്യത്തിലാണ് നാലും അഞ്ചും വയസുള്ള വയസുള്ള കുട്ടികള്‍ക്ക് പരീക്ഷ നടത്തുന്നത്. പത്തുവയസിനു താഴെയുള്ള കുട്ടികളെ പുറത്തിറക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം ഉള്ളതാണ്. സ്‌കൂള്‍ മാനേജ്മെന്റിനെതിരെയും അധ്യാപകര്‍ക്കെതിരെയും കണ്ടാലറിയാവുന്ന രക്ഷിതാക്കളുള്‍പ്പെടെ 25ലധികം പേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.