ലോക്സഭാ തിരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ പേരില്ലേ! ചേര്‍ക്കാന്‍ ഈ മാസം 25 വരെ അവസരം

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 18 മാര്‍ച്ച് 2024 (11:37 IST)
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേര്‍ ചേര്‍ക്കാന്‍ ഈ മാസം 25 വരെ അവസരം. 2024 ഏപ്രില്‍ ഒന്നിന് 18 വയസ് പൂര്‍ത്തിയാകുന്നവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ബൂത്ത് ലെവല്‍ ഓഫീസര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ എന്‍വിഎസ്വി പോര്‍ട്ടല്‍, വോട്ടര്‍ ഹെല്‍പ്പ്ലൈന്‍ ആപ്പ് മുഖേന വഴി അപേക്ഷ സമര്‍പ്പിക്കാം.
 
അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പ് കുറ്റമറ്റതും കാര്യക്ഷമവുമാക്കുന്നതിന് വിവിധ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ സജ്ജമായി. പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ അധികാരികളെ അറിയിക്കാന്‍ 'സി-വിജില്‍', ഭിന്നശേഷിക്കാര്‍ക്ക് വോട്ടിംഗ് എളുപ്പമാക്കാന്‍ ഉപയോഗിക്കുന്ന 'സക്ഷം' മൊബൈല്‍ ആപ്പ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.
 
മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങളും ചെലവ് നിയന്ത്രണവുമായി ബന്ധപ്പെട്ട പരാതികളും വളരെ വേഗത്തിലും എളുപ്പത്തിലും തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുന്നതിന് കമ്മീഷന്‍ തയ്യാറാക്കിയ ആപ്പാണ് വിജിലന്‍സ് സിറ്റിസണ്‍ (സി-വിജില്‍) ആപ്പ്. പൊതുജനങ്ങള്‍ക്ക് ചട്ടലംഘനങ്ങള്‍ സംബന്ധിച്ച ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ പകര്‍ത്തി സി-വിജില്‍ ആപ്പ് വഴി പരാതി അറിയിക്കാം. പേര് വെളിപ്പെടുത്തിയും അല്ലാതെയും പരാതി നല്‍കാം. ഇത്തരത്തില്‍ നല്‍കുന്ന പരാതികള്‍ക്ക് 100 മിനുട്ടിനുള്ളില്‍ നടപടിയാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹമാസ് തെറ്റിദ്ധരിപ്പിക്കുന്നെന്ന് ഇസ്രയേല്‍; രണ്ടുവര്‍ഷം മുമ്പ് കൈമാറിയ മൃതദേഹത്തിന്റെ ബാക്കിഭാഗം ബന്ദിയുടേതെന്ന പേരില്‍ കൈമാറി

മൊന്‍ത ചുഴലിക്കാറ്റ് കര തൊട്ടു; ആന്ധ്രയില്‍ ആറു മരണം

പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ സമാധാന ചര്‍ച്ച പരാജയപ്പെട്ടു; യുദ്ധത്തിന് സാധ്യതയോ

പിഎം ശ്രീയില്‍ കടുത്ത നിലപാടുമായി സിപിഐ; നാളത്തെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സിപിഐ മന്ത്രിമാര്‍ അറിയിച്ചു

അമീബിക്ക് മസ്തിഷ്‌ക ജ്വരം: ആരോഗ്യ വകുപ്പ്- ഐ.സി.എം.ആര്‍ സംയുക്ത പഠനം ആരംഭിച്ചു

അടുത്ത ലേഖനം
Show comments