Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്താണ് വിവിപാറ്റ്? പ്രധാന ഗുണം ഇതാണ്

Lok Sabha election 2024

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 23 ഏപ്രില്‍ 2024 (20:48 IST)
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്കൊപ്പം ഘടിപ്പിക്കാവുന്ന പ്രിന്ററാണ് വിവിപാറ്റ്(വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍). പ്രിന്ററും പ്രിന്റ് ചെയ്ത സ്ലിപ്പുകള്‍ സൂക്ഷിക്കുന്ന പെട്ടിയും  സ്റ്റാറ്റസ് ഡിസ്പ്ലേ യൂണിറ്റുമടങ്ങുന്നതാണ് വിവിപാറ്റ്. ബാലറ്റ് യൂണിറ്റിനോട് ചേര്‍ന്നാണ് വിവിപാറ്റ് ഘടിപ്പിക്കുന്നത്. വോട്ടര്‍ ഇ.വി.എമ്മില്‍ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞാല്‍ വിവിപാറ്റില്‍ നിന്ന് ഒരു കടലാസ് അച്ചടിച്ചു വരും. ഇതില്‍ വോട്ട് ചെയ്യപ്പെട്ട സ്ഥാനാര്‍ഥിയുടെ പേരും തെരഞ്ഞെടുപ്പ് ചിഹ്നവും രേഖപ്പെടുത്തിയിട്ടുണ്ടാകും. 
 
പോളിങ് കഴിഞ്ഞ ഉടന്‍ തന്നെ വിവിപാറ്റുകള്‍ പെട്ടിയിലാക്കി സീല്‍ ചെയ്യുകയാണ് നിലവിലെ രീതി. വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ട് തങ്ങളുടെ സ്ഥാനാര്‍ഥിക്ക് തന്നെയാണോ രേഖപ്പെടുത്തിയതെന്ന് വോട്ടര്‍മാര്‍ക്ക് കൃത്യമായി പരിശോധിച്ചുറപ്പിക്കാന്‍ സാധിക്കുമെന്നതാണ് വിവിപാറ്റുകളുടെ ഗുണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോളിങ് ബൂത്തിലേക്ക് ഏതെങ്കിലും അംഗീകൃതരേഖ കരുതണം